മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ പ്രമുഖനാണ് സുഭാഷ് ചന്ദ്രൻ. മാതൃഭൂമി ആഴ്ചപ്പതിപ്പു നടത്തിയ ചെറുകഥാമൽസരത്തിലൂടെ ചെറുകഥാരംഗത്തു പ്രവേശം ചെയ്തു. ആദ്യ ചെറുകഥാസമാഹാരത്തിനും (ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം) ആദ്യ നോവലിനും (മനുഷ്യന് ഒരാമുഖം) കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഇദ്ദേഹത്തിനു ലഭിച്ചു. ഈ നോവലിനു തന്നെ ഓടക്കുഴൽ പുരസ്കാരവും ലഭിച്ചു.
* ഒരു കഥ രൂപേഷ് പോൾ ലാപ്‌ടോപ്പ് എന്ന പേരിൽ ചലച്ചിത്രമായാക്കിയിട്ടുണ്ട്..
'ഘടികാരങ്ങൾ നിലക്കുന്ന സമയം' എന്ന ചെറുകഥക്കു 1994-ൽ മാതൃഭൂമി വിഷുപ്പതിപ്പു നടത്തിയ മൽസരത്തിൽ ഒന്നാം സമ്മാനം ലഭിച്ചു.
പുരസ്‌കാരം
- കേരള സാഹിത്യ അക്കാദമി അവാർഡ് - ചെറുകഥ - ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം
- അങ്കണം-ഇ.പി. സുഷമ അവാർഡ്(1995)-'മരിച്ചവരുടെ ചെറിയ ഒപ്പീസ്' എന്ന കഥക്ക്.
- എസ്.ബി.ടി അവാർഡ്
- വി.പി. ശിവകുമാർ കേളി അവാർഡ്
- ഓടക്കുഴൽ പുരസ്കാരം - 2011 - മനുഷ്യന് ഒരാമുഖം(നോവൽ)
'വധക്രമം' എന്ന കഥയെ ആധാരമാക്കി പൂന ഫിലിം ഇൻസ്റ്റിറ്റിയൂട്ട് നിർമിച്ച് കെ.എം. കമൽ സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിന് 2005-ൽ ബ്രസീലിലെ റിയോ ഡി ജനിറോ ഫിലിം ഫെസ്റ്റിവലിൽ ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു.
പുസ്തകങ്ങൾ
- ഘടികാരങ്ങൾ നിലക്കുന്ന സമയം
- പറുദീസാനഷ്ടം
- തല്പം
- മനുഷ്യന് ഒരു ആമുഖം - നോവൽ
No comments:
Post a Comment