Translate

Wednesday, December 18, 2013

വിലാപകാവ്യങ്ങൾ


ദുഃഖപൂർണമായ മനോവികാരങ്ങൾക്ക് പ്രാധാന്യം നല്കുന്ന കാവ്യം. വികാരപ്രധാനവും ചിന്താപ്രധാനവുമാണിവ. ഖണ്ഡകാവ്യശാഖയിൽ ഉൾപ്പെടുന്ന കാവ്യപ്രസ്ഥാനമാണിത്. Elegy എന്നാണ് ഇംഗ്ലീഷിൽ ഇതിനു പേര്. ഗ്രീക്കുപദമായ elegeiaയിൽ നിന്നാണ് ഇതിന്റെ നിഷ്പത്തി.

മലയാളത്തിലെ ആദ്യത്തെ വിലാപകാവ്യം സി.എസ്. സുബ്രഹ്മണ്യൻ പോറ്റി എഴുതിയ ഒരു വിലാപം (1903) ആണ്. മകളുടെ മരണത്തിൽ വേദനിക്കുന്ന ഒരച്ഛന്റെ വിലാപമാണിത്. മലയാളത്തിലെ വിലാപകാവ്യപ്രസ്ഥാനത്തിന് അടിത്തറ പാകിയത് വി.സി.ബാലകൃഷ്ണപ്പണിക്കരുടെ ഒരു വിലാപം (1908) ആണ്. 27 പദ്യങ്ങൾ മാത്രമുള്ള ഇത് കാമുകിയുടെ അകാലനിര്യാണത്തിൽ തകർ‌ന്നുപോയ കവിയുടെ ജീവിതദുരന്തത്തെ ആവിഷ്കരിക്കുന്നു.

പ്രിയവിലാപം – എം. രാജരാജവർമ്മ
കണ്ണുനീർത്തുള്ളി – നാലപ്പാട്ട് നാരായണമേനോൻ
പ്രരോദനം – കുമാരനാശാൻ
ലോകാന്തരങ്ങളിൽ - ബാലാമണിയമ്മ
തീവ്രരോദനം – മൂലൂർ പത്മനാഭപ്പണിക്കർ
ബാപ്പുജി – വള്ളത്തോൾ നാരായണമേനോൻ
മഹച്ചരമം – വടക്കുംകൂർ രാജരാജവർമ്മ
രമണൻ - ചങ്ങമ്പുഴ കൃഷ്ണപിള്ള (ഗ്രാമീണ നാടകീയ വിലാപകാവ്യം – Pastoral Elegy എന്ന വിഭാഗത്തില്പെടുന്നു. 
ഇടത്താവളം - അൻവർ ഷാ
 ഉമയനല്ലൂർ സഹനം - അൻവർ ഷാ ഉമയനല്ലൂർ.

No comments:

Post a Comment