Translate

Thursday, December 19, 2013

എം.എൻ. പാലൂർ -2013- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം.

മലയാളത്തിലെ ആധുനിക കവികളിൽ ഒരാളാണ് എം.എൻ. പാലൂർ (ജനനം 22 ജൂൺ 1932). യഥാർത്ഥ പേര് പാലൂർ മാധവൻ നമ്പൂതിരിഎന്നാണ്. ആകര്‍ഷകമായ 
നര്‍മബോധത്തിന്റെ 'മിന്നല്‍ച്ചിരി'യെന്നാണ് പാലൂരിന്റെ കവിതകളെക്കുറിച്ച് പഠനം നടത്തിയ ഡോ. എം. ലീലാവതി പറയുന്നത്. വാക്കുകളിലും ചിന്തകളിലും സൗമ്യത പുലര്‍ത്തുന്ന കവിയാണ് പാലൂര്‍. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന് കൂടുതല്‍ അംഗീകാരങ്ങള്‍ കിട്ടാതെ പോയതെന്ന് കരുതുന്നു. മലയാള കവികള്‍ എല്ലാവരും തന്നെ ഗര്‍ജിക്കുന്നവരാണ്. എന്നാല്‍ പ്രതികൂല സാഹചര്യങ്ങളില്‍ വളരുകയും എഴുതുകയും ചെയ്ത പാലൂര്‍ സൗമ്യനായാണ് കാണപ്പെട്ടത്. ജീവിതത്തില്‍ നേരിട്ട ദാരിദ്ര്യത്തെക്കുറിച്ച് അദ്ദേഹം തന്റെ കവിതകളില്‍ വരച്ചുകാട്ടിയിട്ടുണ്ട്.

എം.എന്‍. പാലൂരിന്റെ ആത്മകഥയായ 'കഥയില്ലാത്തവന്റെ കഥ'യ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്.
.

കൃതികൾ 


  • പേടിത്തൊണ്ടൻ,
  • കലികാലം,
  • തീർഥയാത്ര,
  • സുഗമ സംഗീതം,
  • കവിത,
  • ഭംഗിയും അഭംഗിയും,
  • പച്ച മാങ്ങ,
  • കഥയില്ലാത്തവന്റെ കഥ (ആത്മകഥ)
പുരസ്ക്കാരങ്ങൾ 
  • 1983-ൽ കലികാലം എന്ന കവിതാ സമാഹാരത്തിനു കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
  • 2009-ലെ ആശാൻ സ്മാരക കവിതാ പുരസ്കാരം എം എൻ പാലൂരിനായിരുന്നു.
  • 2004-ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ലഭിച്ചു.
  • 2013-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു

No comments:

Post a Comment