വള്ളത്തോള്‍ പുരസ്‌കാരം 2013- സാഹിത്യകാരനും കേരളസാഹിത്യ അക്കാദമി പ്രസിഡന്റുമായ പെരുമ്പടവം ശ്രീധരന് .
നോവലിസ്‌റ്റ്. കഥാകൃത്ത്. തിരക്കഥാകൃത്ത്. മുവാറ്റുപുഴ താലൂക്കിലെ പെരുമ്പടവം ഗ്രാമത്തിൽ 1938 ഫെബ്രുവരി 12നു ജനിച്ചു. അച്ഛൻഃ നാരായണൻ. അമ്മഃ ലക്ഷ്‌മി. കുട്ടിക്കാലം തൊട്ടേ സാഹിത്യത്തിൽ താല്‌പര്യമുണ്ടായി. എഴുത്തിന്റെ ആരംഭം കവിതയിലായിരുന്നു. പിന്നീട് കഥയിലേക്കും നോവലിലേക്കും തിരിഞ്ഞു.
അഭയം, ആയില്യം, അന്തിവെയിലിലെ പൊന്ന്, അഷ്‌ടപദി, പിന്നെയും പൂക്കുന്ന കാട്, ഒറ്റച്ചിലമ്പ്, ഗ്രീഷ്‌മജ്വാലകൾ, കാൽവരിയിലേക്ക് വീണ്ടും, ഇടത്താവളം, മേഘച്ഛായ, ഏഴാംവാതിൽ, നിന്റെ കൂടാരത്തിനരികെ, എന്റെ ഹൃദയത്തിന്റെ ഉടമ, ഇലത്തുമ്പുകളിലെ മഴ, ഇരുട്ടിൽ പറക്കുന്ന പക്ഷി, ഒരു സങ്കീർത്തനംപോലെ, കൃപാനിധിയുടെ കൊട്ടാരം, അരൂപിയുടെ മൂന്നാം പ്രാവ് എന്നിവയാണ് പ്രധാന കൃതികൾ.
വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വി.ടി.ഭട്ടതിരിപ്പാട് സ്‌മാരക സാഹിത്യ അവാർഡ്, അബുദാബി ശക്തി അവാർഡ്, കാവ്യമണ്ഡലം അവാർഡ്, കേരളാ കൾച്ചറൽ സെന്റർ അവാർഡ്, മഹാകവി ജി.സ്‌മാരക സാഹിത്യ അവാർഡ്, അബുദാബി മലയാളി സമാജം സാഹിത്യ അവാർഡ്, സംസ്‌ഥാന ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട് അവാർഡ് എന്നിവ കിട്ടിയിട്ടുണ്ട്. 12 ചലച്ചിത്രങ്ങൾക്ക് തിരക്കഥ എഴുതി. ഏറ്റവും മികച്ച തിരക്കഥയ്‌ക്കുളള കേരള സ്‌റ്റേറ്റ് ഫിലിം അവാർഡും ഫിലിം ക്രിട്ടിക്‌സ് അവാർഡും ഫിലിം ഫെയർ അവാർഡും കിട്ടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, ഫിലിം സെൻസർ ബോർഡ്, സാഹിത്യ പ്രവർത്തക സഹകരണസംഘം ഡയറക്‌ടർ ബോർഡ് എന്നിവയിൽ അംഗമായിരുന്നു
No comments:
Post a Comment