Translate

Saturday, November 02, 2013

2013- എഴുത്തച്ഛന്‍ പുരസ്‌കാര0 - പ്രഫ. എം.കെ സാനു

2013-വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് പ്രമുഖ സാഹിത്യകാരന്‍ പ്രഫ. എം.കെ സാനു അര്‍ഹനായി. സാഹിത്യരംഗത്തെ സമഗ്രസംഭാവന മാനിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരത്തിന് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഒന്നര ലക്ഷം രൂപയും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. 

ശ്രീനാരായണ ഗുരു, സഹോദരന്‍ അയ്യപ്പന്‍, പി.കെ.ബാലകൃഷ്ണന്‍ എന്നിവരുടെ ജീവചരിത്രങ്ങള്‍ രചിച്ചിട്ടുണ്ട്. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വ്യക്തിജീവിതത്തെയും കാവ്യജീവിതത്തെയും സമഗ്രമായി വിശകലനം ചെയ്യുന്ന 'ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനമാണ്' ശ്രദ്ധേയമായ മറ്റൊരു ഗ്രന്ഥം. 

വിമർശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കർത്താവാണ് എം.കെ. സാനു.കർമഗതി എന്നാണ് ആത്മകഥയുടെ പേര്. 
  • മലയാള സാഹിത്യ നായകന്മാർ - കുമാരനാശാൻ
  • ഇവർ ലോകത്തെ സ്നേഹിച്ചവർ
  • എം. ഗോവിന്ദൻ
  • അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക് - ആശാൻ പഠനത്തിന് ഒരു മുഖവുര
  • മൃത്യുഞ്ജയം കാവ്യജീവിതം
  • ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം (ജീവചരിത്രം)
  • യുക്തിവാദി എം.സി. ജോസഫ് (ജീവചരിത്രം)
  • ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ (ജീവചരിത്രം)
  • അസ്തമിക്കാത്ത വെളിച്ചം (ആൽബർട്ട് ഷ്വൈറ്റ്സറുടെ ജീവചരിത്രം)
  • ഉറങ്ങാത്ത മനീഷി (പി.കെ. ബാലകൃഷ്ണന്റെ ജീവചരിത്രം) 

  • *  കേരള സാഹിത്യ അക്കാദമി പുരസ്കാരം(1985) - അവധാരണം

  • വയലാർ അവാർഡ്(1992) - ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം 
  • കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം(2002) 
  • പത്മപ്രഭ പുരസ്കാരം(2011)
  • എൻ.കെ. ശേഖർ പുരസ്കാരം(2011)
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം(2011) - ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ
  • കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം - 2010
  • എഴുത്തച്ഛൻ പുരസ്കാരം (2013)

No comments:

Post a Comment