Translate

Sunday, October 13, 2013

അറിവ് - ശ്രീനാരായണഗുരു


അറിവ് - ശ്രീനാരായണഗുരു
"ശ്രീ നാരായണഗുരുവിന്റെ അദ്വൈതാനുഭൂതിയുടെ ആഴം വ്യക്തമാക്കുന്ന മലയാളത്തിലെ ഒരു അദ്വൈത വേദാന്തകൃതിയാണ് ‘അറിവ്’. വേദാന്ത സത്യം തെളിഞ്ഞു കിട്ടിയാല്‍ അത്യന്തം ലളിതവും തെളിയാത്തിടത്തോളം അത്യന്തം ഗൂഡവുമാണ്."
"അറിയപ്പെടുമിതു വേറ-
ല്ലറിവായീടും തിരഞ്ഞീടുന്നേരം
അറിവിതിലൊന്നായതുകൊ-
ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും.
അറിവില്ലെന്നാലില്ലീ -
യറിയപ്പെടുമെന്നതുണ്ടിതെന്നാലും
അറിവൊന്നില്ലെന്നാലീ-
യറിവേതറിവിന്നതില്ലറിഞ്ഞീട‍ാം.
അറിവിന്നളവില്ലാതേ-
തറിയാമറിവായതും വിളങ്ങുന്നു
അറിവിലെഴുന്ന കിനാവി-
ങ്ങറിവായീടുന്നവണ്ണമങ്ങെല്ല‍ാം.
അറിവിനു നിറവുണ്ടെന്നാ-
ലറിവല്ലാതുള്ളതെങ്ങിരുന്നീടും?
അരിവേതെന്നിങ്ങതുപോ-
യറിയുന്നങ്ങെന്നിതെങ്ങിരുന്നീടും.
അറിവിലിരുന്നു കെടുന്നീ-
ലറിവാമെന്നാലി തെങ്ങിറങ്ങീടും?
അറിവിനെയറിയുന്നീലി-
ങ്ങറിയുംനേരത്തു രണ്ടുമൊന്നായി.
അറിയുംമുന്‍പേതെന്നാ-
ലറിവില്ലാതൊന്നുമിങ്ങിരിപ്പീല;
അറിവറ്റതിതേതിരു-
ണ്ടറിവെന്നാലൊന്നുമിങ്ങുകാണ്മീല.
അറിയുന്നുണ്ടില്ലെന്നി-
ങ്ങറിയുന്നീലേതിലേതെഴുന്നീടും
അറിയപ്പെടുമെങ്കിലുമ-
ല്ലറിവല്ലെന്നിങ്ങു നമ്മെ നോക്കീടില്‍.
അറിവെന്നന്നേയിതുമു-
ണ്ടറിവുണ്ടെന്നാലിതെങ്ങു നിന്നീടും?
അറിവൊന്നെണ്ണംവേറി-
ല്ലറിവല്ലാതെങ്കിലെന്തിരിക്കുന്നു?
അറിവിന്നിടമൊന്നുണ്ടി-
ല്ലറിയപ്പെടുമെന്നതിന്നു വേറായി
അറിവെന്നാലങ്ങേതീ-
യറിയപ്പെടുമെന്നതേറുമെണ്ണീടില്‍.
അറിയുന്നീലന്നൊന്നീ-
യറിയപ്പെടുമെന്നതുണ്ടു പോയീടും
അറിവിലിതേതറിയുന്നീ-
ലറിവെന്നാലെങ്ങുനിന്നു വന്നീടും?
അറിവിന്നറിവായി നിന്നേ-
തറിയിക്കുന്നിങ്ങു നാമതായിടും;
അറിവേതിനമെങ്ങനെയീ-
യറിയപ്പെടുമെന്നതേതിതോതീടില്‍.
അറിവെന്നതു നീയതു നീ-
ന്നറിവിട്ടറിയപ്പെടുന്നതെന്നായി
അറിയപ്പെടുമിതു രണ്ടൊ-
ന്നറിയുന്നുണ്ടെന്നുമൊന്നതില്ലെന്നും.
അറിവുമതിന്‍വണ്ണം ചെ-
ന്നറിയുന്നവനില്‍ പകര്‍ന്നു പിന്നീടും
അറിയപ്പെടുമിതിലൊന്നീ-
യറിവിന്‍പൊരിവീണു ചീന്തിയഞ്ചായി.
അറിയുന്നവനെന്നറിയാ-
മറിവെന്നറിയുന്നവന്നുമെന്നാകില്‍
അറിവൊന്നറിയുന്നവനോ-
ന്നറിയുന്നതിലാറിതെട്ടുമായീടും.
അറിയപ്പെടുമിതിനൊത്തീ-
യറിവേഴൊന്നിങ്ങുതാനുമെട്ടായി
അറിവിങ്ങനെ വേവ്വേറാ-
യറിയപ്പെടുമെന്നതും വിടുര്‍ത്തീടില്‍".

No comments:

Post a Comment