Translate

Friday, July 12, 2013

കേരള സാഹിത്യ അക്കാദമിയുടെ 2012-ലെ അവാര്‍ഡുകള്‍.


  നോവല്‍ വിഭാഗത്തില്‍ ഇ. സന്തോഷ്‌കുമാറിന്റെ 'അന്ധകാരനഴി'ക്കും ചെറുകഥയില്‍ സതീഷ്ബാബു പയ്യന്നൂരിന്റെ 'പേരമര'ത്തിനും കവിതയില്‍ എസ്. ജോസഫിന്റെ 'ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു' എന്ന കൃതിക്കും നാടകത്തില്‍ എം.എന്‍. വിനയകുമാറിന്റെ 'മറിമാന്‍കണ്ണി'ക്കും സാഹിത്യ വിമര്‍ശത്തില്‍ എന്‍.കെ. രവീന്ദ്രന്റെ 'പെണ്ണെഴുതുന്ന ജീവിത'ത്തിനുമാണ് അവാര്‍ഡ്. 

വൈജ്ഞാനിക സാഹിത്യത്തിനുള്ള അവാര്‍ഡ് ഡോ. നടുവട്ടം ഗോപാലകൃഷ്ണന്റെ 'സംസ്‌കാരമുദ്രകള്‍ ' എന്ന പുസ്തകത്തിന് ലഭിച്ചു. എസ്. ജയചന്ദ്രന്‍നായരുടെ 'എന്റെ പ്രദക്ഷിണ വഴികള്‍ ' എന്ന പുസ്തകത്തിനാണ് ആത്മകഥയ്ക്കുള്ള പുരസ്‌കാരം. സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ 'ബാള്‍ട്ടിക് ഡയറി' യാത്രാവിവരണത്തിനുള്ള അവാര്‍ഡും സ്വന്തമാക്കി. 

മറ്റ് അവാര്‍ഡുകള്‍ :

ഡോ. എസ്. ശ്രീനിവാസന്‍ (മരുഭൂമി-വിവര്‍ത്തനം), എന്‍.പി. ഹാഫിസ് മുഹമ്മദ്(കുട്ടിപ്പട്ടാളത്തിന്റെ കേരളപര്യടനം-ബാലസാഹിത്യം), പി.പി. ഹമീദ് (ഒരു നാനോ കിനാവ്-ഹാസ്യസാഹിത്യം). സി.ബി. കുമാര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡിന് എം. മുകുന്ദന്റെ ആധുനികത ഇന്നെവിടെ എന്ന ഉപന്യാസം അര്‍ഹമായി. കുറ്റിപ്പുഴ എന്‍ഡോവ്‌മെന്റ് കെ.ഇ.എന്‍. കുഞ്ഞഹമ്മദ് എഴുതിയ സമൂഹം സാഹിത്യം സംസ്‌കാരം എന്ന നിരൂപണകൃതിക്കും ലഭിച്ചു. 

എന്‍ഡോവ്‌മെന്റ് പുരസ്‌കാരങ്ങള്‍ : 

വി.കെ. ഹരിഹരനുണ്ണിത്താന്‍(മലയാള ചിന്തകള്‍-ഐ.സി. ചാക്കോ എന്‍ഡോവ്‌മെന്റ്), ഡോ.വി.എസ്. വാര്യര്‍(ശ്രീബുദ്ധന്‍, ജീവിതം ദര്‍ശനം മതം-കെ.ആര്‍. നമ്പൂതിരി അവാര്‍ഡ്), പ്രകാശന്‍ മടിക്കൈ(മൂന്നു കല്ലുകള്‍ക്കിടയില്‍-കനകശ്രീ അവാര്‍ഡ്), ജി.ആര്‍. ഇന്ദുഗോപന്‍(രാത്രിയില്‍ ഓട്ടോയില്‍ ഒരുമനുഷ്യന്‍-ഗീതാഹിരണ്യന്‍ അവാര്‍ഡ്), എന്‍.പി. സജീഷ്(ദൃശ്യദേശങ്ങളുടെ ഭൂപടം-ജി.എന്‍. പിള്ള അവാര്‍ഡ്).

No comments:

Post a Comment