സൂര്യനസ്തമിച്ച സീത |
സീത രാവണനാൾ അപഹരിക്കപ്പെട്ടു. സമുഹം ചാർത്തിയ അപമാന ഭാരം സമ്പാദ്യം .... .സീത . നിരപരാധി എങ്കിലും ,ആര്ഷഭാരതം എന്ന് പുകാൽകൊണ്ട ഭാരതിയ സാമുഹ മനസാക്ഷി സീതയെ പുറംതള്ളി. രാമ രാജ്യത്തിൽ അനീതി നടപ്പായി .......! അപമാനിക്കപ്പെട്ട സീത.... സമുഹം ഒറ്റപ്പെടുത്തിയ സീത... ! നീതിമാനായ രാമൻ ഉപേക്ഷിച്ച സീത... ! ഇങ്ങനെ സീത വിശേഷണം നീളുന്നു ......
കുറ്റം ചെയ്തത് രാവണൻ, ശിക്ഷ അനുഭവിക്കുന്നത് സീത..!. ഭാരതീയ നീതി ശാസ്ത്രം പഠിപ്പിക്കുന്നത് ഇത്തരം ഒരു നീതി അല്ലെ ????
പാവം സീത ഇന്നു പുറത്ത് ഇറങ്ങാറില്ല..... ആളൊഴിഞ്ഞ വഴിയും ഇരുളും അവളുടെ തൊഴിമാർ...
ത്രേതായുഗ സമുഹ്ത്തിലെ നെറികെട്ട സാമുഹ മനസാക്ഷി അല്ലെ, അന്നും ഇന്നും ......... പരദുഷണം..... .ഒറ്റപ്പെടുത്തൽ..... .
നിരപരാധികൾ ശിക്ഷിക്കപ്പെടുമ്പോൾ പുഷ്പക വിമാനം വീണ്ടും പറന്നുയരും !
ഭുമി പിളര്ന്നു രക്ഷപെട്ട സീതുടെ പ്രാർത്ഥന ഇതായിരിക്കാം......
"ഇ ഭുമിയിലെ പുഴുവായോ കൃമിയായോ ജനിച്ചാലും എന്നെ ഒരു പെണ്ണായി ജനിപ്പിക്കരുതേ .....! കഷ്ടം!!!!! ദുരിതം......!!!!!!!. "
ഒരുപക്ഷെ നാളെയുടെ പ്രാർത്ഥനയും.....!!
No comments:
Post a Comment