മലയാളസാഹിത്യത്തിലെ പ്രശസ്തനായ ആധുനിക ചെറുകഥാകൃത്താണ് ടി. പത്മനാഭൻ. മുഴുവൻ പേര് തിണക്കൽ പത്മനാഭൻ. അദ്ദേഹം മലയാള കഥാരചനയിൽ ആഖ്യാന കലയിൽ പുതിയ പാതകൾ വെട്ടിത്തുറന്ന ആളാണ് എന്ന് പരക്കെ വിശ്വസിക്കുന്നു. വാസ്തവികതയെ വെല്ലുന്ന സാങ്കല്പികതയ്ക്കുദാഹരണങ്ങളാണ് അദ്ദേഹത്തിന്റെ കഥകൾ. കവിതയുടെ വരമ്പത്തുകൂടി സഞ്ചരിക്കുന്നവ എന്ന് അദ്ദേഹത്തിന്റെ കഥകളെ വിശേഷിപ്പിക്കാറുണ്ട്. 1974-ൽ 'സാക്ഷി' എന്ന കഥാസമാഹാരത്തിന് കേരളസാഹിത്യ അക്കാദമി അവാർഡും 1996-ൽ 'ഗൗരി' എന്ന പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. എന്നാൽ ഈ പുരസ്കാരങ്ങൾ അവാർഡ് സംവിധാനത്തോടുള്ള എതിർപ്പു മൂലം ഇദ്ദേഹം നിഷേധിച്ചു.
- പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി (1955)
- ഒരു കഥാകൃത്ത് കുരിശിൽ (1956)
- മഖൻ സിംഗിന്റെ മരണം (1958)
- ടി.പത്മനാഭന്റെ തിരഞ്ഞെടുത്ത കൃതികൾ (1971)
- സാക്ഷി (1973)
- ഹാരിസൺ സായ്‌വിന്റെ നായ (1979)
- കാലഭൈരവൻ (1986)
- നളിനകാന്തി (1988)
- ഗൌരി (1991)
- കടൽ 1994
- പത്മനാഭന്റെ കഥകൾ (1995)
No comments:
Post a Comment