Translate

Sunday, March 23, 2014

പാട്ട്


  1. പാട്ടിന്റെ ലക്ഷണങ്ങള്‍ പൂര്‍ണ്ണമായും പ്രകടമാകുന്ന കൃതി
     രാമചരിതം
  2. രാമചരിതത്തിന്റെ കര്‍ത്താവ്‌ 
    ചീരാമന്‍
  3. രാമചരിതരചനയ്ക്ക് കവി ഉപജീവിച്ച കൃതി 
    വാല്മീകി രാമായണം -യുദ്ധകാണ്ഡം
  4. രാമചരിതത്തില്‍ എത്ര പടലങ്ങളുണ്ട് - 164
  5. രാമചരിതത്തില്‍ എത്ര പാട്ടുകളുണ്ട് - 1814
  6. രാമചരിതത്തെ കൃത്രിമ മിശ്രഭാഷയായിട്ടാണ്
     പരിഗണിക്കേണ്ടതെന്ന് അഭിപ്രായപ്പെട്ടത് കെ.എം.ജോര്‍ജ്
  7. രാമചരിതകാരന്‍ ഒരു ആദിത്യവര്‍മ്മ
     മഹാരാജാവാണെന്ന് അഭിപ്രായപ്പെട്ടത് പി.ഗോവിന്ദപിള്ള
  8. രാമചരിതകാരന്‍ ശ്രീവീരരാമാവര്‍മ്മയാണെന്ന് 
    അഭിപ്രായപ്പെട്ടത് -ഉള്ളൂര്‍
  9. 'രാമചരിതം ഒരു വിമര്‍ശനാത്മകപഠനം
    കര്‍ത്താവാര് പി.വി.കൃഷ്ണന്‍ നായര്‍
  10. 'രാമചരിതത്തില്‍ നിന്ന് മഹാഭാരതത്തിലേക്ക്'
     കര്‍ത്താവാര് -എം.എം.പുരുഷോത്തമന്‍ നായര്‍
  11. തിരുനിഴല്‍മാല കണ്ടുകിട്ടിയത് എവിടെ നിന്ന് -
     കാസര്‍കോഡ് ജില്ലയിലെ വെള്ളൂര്‍ എന്ന
    സ്ഥലത്തെ ചാമക്കാവ് ദേവസ്വത്തില്‍ നിന്ന്
  12. തിരുനിഴല്‍മാല കണ്ടെത്തി പ്രസിദ്ധീകരിച്ചത് 
    -എം.എം.പുരുഷോത്തമന്‍ നായര്‍
  13. രാമകഥപ്പാട്ടിന്റെ കര്‍ത്താവ് ആര് ഔവാടുതുറയില്‍
     അയ്യപ്പിള്ളയാശാന്‍
  14. രാമകഥപ്പാട്ട് തെക്കന്പാട്ടുകളില്‍ നടുനായകമായ
     കൃതി എന്ന് അഭിപ്രായപ്പെട്ടത് ഉള്ളൂര്‍
  15. രാമകഥപ്പാട്ട്പാടാന്‍ ഉപയോഗിച്ചിരുന്ന
     വാദ്യം ചന്ദ്രവളയം (അമ്പിളിവളയം )
  16. രാമകഥപ്പാട്ടിന് ഗ്രന്ഥകാരന്‍ നല്കിയിരിക്ക്കുന്ന പേര് -
     രാമകാവ്യം
  17. രാമകഥപ്പാട്ടിലെ ഭാഷ – സംസ്കൃതം 
    മലയാളം ,തമിഴ് എന്നീ മൂന്നു ഭാഷകളുടെ സമ്മേളനം
  18. രാമകഥപ്പാട്ട് സമഗ്രമായി പ്രസാധനം
     ചെയ്തത് ആര് -പി.കെ.നാരായണപിള്ള
  19. രാമകഥപ്പാട്ടിലെ അവതാരിക എഴുതിയതാര് -
    പി.കെ.നാരായണപിള്ള
  20. മലയാളത്തിലെ ഏക മുത്തമിഴ്‌ കാവ്യമെന്ന് 
    പി.കെ.നാരായണപിള്ള വിശേഷിപ്പിക്കുന്ന കാവ്യം
     ഏത് രാമകഥപ്പാട്ട്
  21. രാമകഥപ്പാട്ടിലെ പ്രധാന വൃത്തങ്ങള്‍ പാന 
    കുറഞ്ഞി കുമ്മിതാരാട്ട്തരംഗിണി കാകളി
  22. ഒരു ദ്വിഭാഷ പ്രദേശത്തെ മിശ്രഭാഷയാണ്
     രാമകഥപ്പാട്ടില്‍ എന്നഭിപ്രായപ്പെട്ടത് എന്‍.കൃഷ്ണപിള്ള
     (കൈരളിയുടെ കഥ)
  23. രാമകഥപ്പാട്ടിന് പി .കെ.രാമായണപിള്ള രചിച്ച വ്യാഖ്യാനം
     -ഭാഷാപരിമളം
  24. കേരളത്തിലെ പാട്ട് സാഹിത്യത്തിന്റെ രണ്ടാം ഘട്ടം 
    നിരണം കൃതികള്‍
  25. നിരണം കവികള്‍ ആരെല്ലാം നിരണത്ത്
     രാമപണിക്കര്‍ ,വെള്ളാങ്കല്ലൂര്‍
     ശങ്കരപ്പണിക്കര്‍ മലയിന്‍കീഴ് മാധവപ്പണിക്കര്‍
  26. നിരണം കവികളുടെ തറവാട് കണ്ണശന്‍ പറമ്പ്
  27. കണ്ണശന്‍ എന്നറിയപ്പെടുന്നതാര്രാമപണിക്കര്‍
  28. കണ്ണശകൃതികള്‍ നിരണം കൃതികള്‍
     ഏതെല്ലാം ഭാഷാ ഭഗവത്ഗീത(മാധവപ്പണിക്കര്‍
    ഭാരതമാല (ശങ്കരപ്പണിക്കര്‍) , 
    രാമായണം ,ഭാഗവതം ഭാരതം ശിവരാത്രിമഹാത്മ്യം
     (രാമപണിക്കര്‍)
  29. മഹാഭാരതത്തെ ഉപജീവിച്ചുണ്ടായ ആദ്യത്തെ കേരളീയ
     കൃതി -ഭാരതമാല
  30. ഭഗവത്ഗീതക്ക് ആദ്യമായി മലയാളത്തിലുണ്ടായ
     വിവര്‍ത്തനം -മാധവപ്പണിക്കരുടെ ഭാഷാഭാഗവത്ഗീത
  31. ഭാരതമാലയുടെ ആദ്യഭാഗം ഭാഗവതം ദശമസ്കന്ദം
  32. നിരണം കൃതിയുടെ കൂട്ടത്തില്‍ ഭാഷയ്ക്ക്‌ കൂടുതല്‍ പഴക്കം
     തോന്നിക്കുന്ന കൃതി ഭാരതമാല
  33. ഒരുലക്ഷത്തി ഇരുപതിനായിരത്തില്‍പ്പരം ശ്ലോകങ്ങളുള്ള
     വ്യാസഭാരതത്തെ ഭാരതമാലയില്‍ ശങ്കരന്‍
     എത്ര പാട്ടുകളായി സംക്ഷേപിച്ചു - 3057
  34. ഭാഗവതത്തിന് ഭാഷയില്‍ ആദ്യമായുണ്ടായ സമ്പൂര്‍ണ്ണ 
    വിവര്‍ത്തനം ഏത് രാമപ്പണിക്കരുടെ ഭാഗവതം
  35. ഉഭയകവീശ്വരന്‍ എന്നാ വിശേഷണം കൊടുത്തിരിക്കുന്ന
     നിരണത്തുകാരന്‍ കരുണേശന്‍
  36. കണ്ണശകവികള്‍ സാമാന്യേന ഉപയോഗിച്ച വൃത്തം
     ഇരട്ടതരംഗിണി
  37. കാച്ചിക്കുറുക്കിയ വാല്മീകിരാമായണമെന്നു
     രാമപണിക്കരുടെ രാമായണത്തെ വിശേഷിപ്പിച്ചത് -
    പുതുശ്ശേരി രാമചന്ദ്രന്‍

No comments:

Post a Comment