പതിനഞ്ചാം നൂറ്റാണ്ടുവരെ മലയാളഭാഷയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു ലിപിസമ്പ്രദായമാണ് വട്ടെഴുത്ത്. ബ്രാഹ്മി ലിപിയിൽ നിന്നാണ് ഇത് രൂപം കൊണ്ടത്.പാറയോ ചെമ്പുതകിടോ ചൂഴ്‌ന്നെടുത്ത് എഴുതുന്നു എന്നു സൂചിപ്പിച്ചുകൊണ്ടു `വെട്ടെഴുത്ത്' എന്നും പറയാറുള്ള ലേഖനസമ്പ്രദായം. ദക്ഷിണേന്ത്യൻ ബ്രാഹ്മിയാണ് ഇതിന്റെ പ്രഭാവം. ഒരു കാലത്ത് വട്ടെഴുത്തിന് തെക്കേ ഇന്ത്യയിലാകമാനം പ്രചാരമുണ്ടായിരുന്നു. തെക്കൻ മലയാണ്മ, തെക്കൻ മലയാളം, നാനംമോനം, മലയാണ്മ, മലയാം തമിഴ്, ചേര-പാണ്ഡ്യ എഴുത്ത്, രായസവടിവ്, ഗജവടിവ് എന്നെല്ലാം ഈ ലിപിക്ക് പേരുണ്ട് . തമിഴ്‌നാട്ടിലും മലനാട്ടിലും വട്ടെഴുത്തു ശാസനങ്ങൾ ധാരാളമുണ്ട് . പഴയ കൊച്ചി-മലബാർ പ്രദേശത്ത് പ്രചരിച്ചിരുന്ന വട്ടെഴുത്തിന്റെ വകഭേദമാണ് കോലെഴുത്ത്. ലഭ്യമായ ഏറ്റവും പഴയ വട്ടെഴുത്തുരേഖ എട്ടാം ശതകത്തിലെതാണ്. വട്ടെഴുത്തിന് 'നാനംമോനം' എന്നും പേരുണ്ട്.
'ഹരി ശ്രീ ഗണപതയേ നമഃ' എന്നതിലെ ഹരി ശ്രീക്ക് പകരം നമോ നാരായണായ എന്നതായിരുന്നു പഴയ പ്രയോഗം. ആതിലെ ആദ്യാക്ഷരങ്ങളായ 'ന' കാരവും 'മ' കാരവും ചേർത്താണ് വട്ടെഴുത്തിന് 'നാനംമോനം' എന്നു പേരിട്ടത്
No comments:
Post a Comment