കവിയും ചലച്ചിത്ര ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ക്ക് ഈ വര്‍ഷത്തെ ചങ്ങമ്പുഴ പുരസ്‌കാരം. ‘ഗ്രാമക്കുയില്‍ ‘ എന്ന കവിതാ സമാഹരത്തിനാണ് പുരസ്‌കാരം. മഹാകവി ചങ്ങമ്പുഴയുടെയുടെ പേരില്‍ ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം നല്‍കുന്നതാണ് പുരസ്‌കാരം. ഇരുപതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം മലയാളത്തിലെ മികച്ച കാവ്യകൃതിക്ക് മൂന്ന് വര്‍ഷത്തില്‍ ഒരിക്കലാണ് .
എസ് രമേശന്‍ നായരുടെ പതിനെട്ട് കവിതകളുടെ സാഹാരമാണ് ഗ്രാമക്കുയില്‍ . ഗ്രാമക്കുയില്‍ ,ശെവിത്തിയാന്‍ ,തിരുവാംകോട്ടു,ലബ്ബ, തങ്കവല്യമ്മ, ഏകാംബിക, ചെമ്പരത്തി, രാമസാഗരം, മൂകാംബിയിലെ കുങ്കുമം എന്നിങ്ങനെ ഉദാത്തമായ അനുഭവം അനുവാചകന് സമ്മാനിക്കുന്ന കവികളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ഒപ്പം മഹാകവി അക്കിത്തത്തിന്റെ എണ്‍പതാം പിറന്നാളിനോടനുബന്ധിച്ച് എസ് രമേശന്‍ നായര്‍ എഴുതിയ എണ്‍പതില്‍ പത്ത് എന്ന ലേഖനവും പുസ്തകത്തിന്റെ അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. കെ പി ശങ്കരനാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. പുസ്തകത്തിനായി ചിത്രങ്ങള്‍ തയ്യാറാക്കിയത് നമ്പൂതിരി, സി എന്‍ കരുണാകരന്‍ , ആര്‍ട്ടിസ്റ്റ് ശിവന്‍ എന്നിവര്‍ ചേര്‍ന്നാണയിരുന്നു.
. സരയൂതീര്‍ത്ഥം, അളകനന്ദ, സ്വാതിമേഘം, ജന്മപുരാണം, വികടവൃത്തം, സൂര്യഹൃദയം, അഗ്രേപശ്യാമി, ആള്‍രൂപം, സ്ത്രീപര്‍വ്വം, ശതാഭിഷേകം, കളിപ്പാട്ടങ്ങള്‍ , ഉറുമ്പുവരി, കുട്ടികളുടെ ചിലപ്പതികാരം, തിരുക്കുറള്‍ , ചിലപ്പതികാരം, സുബ്രഹ്മണ്യഭാരതിയുടെ കവിതകള്‍ എന്നിവയാണ് മുഖ്യകൃതികള്‍ .
1980ല്‍ ചിലപ്പതികാരത്തിന് പുത്തേഴന്‍ അവാര്‍ഡ് ലഭിച്ചു. ഇടശ്ശേരി അവാര്‍ഡ്, കവനകൗതുകം അവാര്‍ഡ്, ഗുരു ചെങ്ങന്നൂര്‍ സ്മാരക പുരസ്‌കാരം, തിരുവനന്തപുരം തമിഴ്‌സംഘം പുരസ്‌കാരം, വെണ്മണി അവാര്‍ഡ്, കോയമ്പത്തൂര്‍ ഇളംകോ അടികള്‍ സ്മാരക സാഹിത്യപീഠത്തിന്റെ നാഞ്ചില്‍ ചിലമ്പുച്ചെല്‍വര്‍ ബഹുമതി, തിരുക്കുറള്‍ സ്മാരക അവാര്‍ഡ് എന്നിവയും അദ്ദേഹത്തെ തേടിയെത്തി. തിരുക്കുറള്‍ വിവര്‍ത്തനത്തിന് തിരുവനന്തപുരം തമിഴ് സംഘത്തിന്റെ ഉള്ളൂര്‍ സ്മാരക അവാര്‍ഡ്, തമിഴ്‌നാട് ഗവണ്‍മെന്റിന്റെ വിശിഷ്ട സാഹിത്യ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു. പൂന്താനം അവാര്‍ഡ്, ജന്മാഷ്ടമി പുരസ്‌കാരം, രേവതി പട്ടത്താനം അവാര്‍ഡ്, വെണ്ണിക്കുളം അവാര്‍ഡ്, കേരള പാണിനി അവാര്‍ഡ്, ഒട്ടൂര്‍ പുരസ്‌കാരം, 2010 ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം തുടങ്ങിയ ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
No comments:
Post a Comment