Translate

Sunday, March 23, 2014

പാട്ട്


  1. പാട്ടിന്റെ ലക്ഷണങ്ങള്‍ പൂര്‍ണ്ണമായും പ്രകടമാകുന്ന കൃതി
     - രാമചരിതം
  2. രാമചരിതത്തിന്റെ കര്‍ത്താവ്‌ 
    - ചീരാമന്‍
  3. രാമചരിതരചനയ്ക്ക് കവി ഉപജീവിച്ച കൃതി 
    - വാല്മീകി രാമായണം -യുദ്ധകാണ്ഡം
  4. രാമചരിതത്തില്‍ എത്ര പടലങ്ങളുണ്ട് - 164
  5. രാമചരിതത്തില്‍ എത്ര പാട്ടുകളുണ്ട് - 1814
  6. രാമചരിതത്തെ കൃത്രിമ മിശ്രഭാഷയായിട്ടാണ്
     പരിഗണിക്കേണ്ടതെന്ന് അഭിപ്രായപ്പെട്ടത് - കെ.എം.ജോര്‍ജ്
  7. രാമചരിതകാരന്‍ ഒരു ആദിത്യവര്‍മ്മ
     മഹാരാജാവാണെന്ന് അഭിപ്രായപ്പെട്ടത് - പി.ഗോവിന്ദപിള്ള
  8. രാമചരിതകാരന്‍ ശ്രീവീരരാമാവര്‍മ്മയാണെന്ന് 
    അഭിപ്രായപ്പെട്ടത് -ഉള്ളൂര്‍
  9. 'രാമചരിതം ഒരു വിമര്‍ശനാത്മകപഠനം' 
    കര്‍ത്താവാര് - പി.വി.കൃഷ്ണന്‍ നായര്‍
  10. 'രാമചരിതത്തില്‍ നിന്ന് മഹാഭാരതത്തിലേക്ക്'
     കര്‍ത്താവാര് -എം.എം.പുരുഷോത്തമന്‍ നായര്‍
  11. തിരുനിഴല്‍മാല കണ്ടുകിട്ടിയത് എവിടെ നിന്ന് -
     കാസര്‍കോഡ് ജില്ലയിലെ വെള്ളൂര്‍ എന്ന
    സ്ഥലത്തെ ചാമക്കാവ് ദേവസ്വത്തില്‍ നിന്ന്
  12. തിരുനിഴല്‍മാല കണ്ടെത്തി പ്രസിദ്ധീകരിച്ചത് 
    -എം.എം.പുരുഷോത്തമന്‍ നായര്‍
  13. രാമകഥപ്പാട്ടിന്റെ കര്‍ത്താവ് ആര് - ഔവാടുതുറയില്‍
     അയ്യപ്പിള്ളയാശാന്‍
  14. രാമകഥപ്പാട്ട് തെക്കന്പാട്ടുകളില്‍ നടുനായകമായ
     കൃതി എന്ന് അഭിപ്രായപ്പെട്ടത് - ഉള്ളൂര്‍
  15. രാമകഥപ്പാട്ട്പാടാന്‍ ഉപയോഗിച്ചിരുന്ന
     വാദ്യം - ചന്ദ്രവളയം (അമ്പിളിവളയം )
  16. രാമകഥപ്പാട്ടിന് ഗ്രന്ഥകാരന്‍ നല്കിയിരിക്ക്കുന്ന പേര് -
     രാമകാവ്യം
  17. രാമകഥപ്പാട്ടിലെ ഭാഷ – സംസ്കൃതം , 
    മലയാളം ,തമിഴ് എന്നീ മൂന്നു ഭാഷകളുടെ സമ്മേളനം
  18. രാമകഥപ്പാട്ട് സമഗ്രമായി പ്രസാധനം
     ചെയ്തത് ആര് -പി.കെ.നാരായണപിള്ള
  19. രാമകഥപ്പാട്ടിലെ അവതാരിക എഴുതിയതാര് -
    പി.കെ.നാരായണപിള്ള
  20. മലയാളത്തിലെ ഏക മുത്തമിഴ്‌ കാവ്യമെന്ന് 
    പി.കെ.നാരായണപിള്ള വിശേഷിപ്പിക്കുന്ന കാവ്യം
     ഏത് - രാമകഥപ്പാട്ട്
  21. രാമകഥപ്പാട്ടിലെ പ്രധാന വൃത്തങ്ങള്‍ - പാന , 
    കുറഞ്ഞി , കുമ്മി, താരാട്ട്, തരംഗിണി , കാകളി
  22. ഒരു ദ്വിഭാഷ പ്രദേശത്തെ മിശ്രഭാഷയാണ്
     രാമകഥപ്പാട്ടില്‍ എന്നഭിപ്രായപ്പെട്ടത് - എന്‍.കൃഷ്ണപിള്ള
     (കൈരളിയുടെ കഥ)
  23. രാമകഥപ്പാട്ടിന് പി .കെ.രാമായണപിള്ള രചിച്ച വ്യാഖ്യാനം
     -ഭാഷാപരിമളം
  24. കേരളത്തിലെ പാട്ട് സാഹിത്യത്തിന്റെ രണ്ടാം ഘട്ടം 
    - നിരണം കൃതികള്‍
  25. നിരണം കവികള്‍ ആരെല്ലാം - നിരണത്ത്
     രാമപണിക്കര്‍ ,വെള്ളാങ്കല്ലൂര്‍
     ശങ്കരപ്പണിക്കര്‍ , മലയിന്‍കീഴ് മാധവപ്പണിക്കര്‍
  26. നിരണം കവികളുടെ തറവാട് - കണ്ണശന്‍ പറമ്പ്
  27. കണ്ണശന്‍ എന്നറിയപ്പെടുന്നതാര്- രാമപണിക്കര്‍
  28. കണ്ണശകൃതികള്‍ / നിരണം കൃതികള്‍
     ഏതെല്ലാം - ഭാഷാ ഭഗവത്ഗീത(മാധവപ്പണിക്കര്‍) 
    , ഭാരതമാല (ശങ്കരപ്പണിക്കര്‍) , 
    രാമായണം ,ഭാഗവതം , ഭാരതം , ശിവരാത്രിമഹാത്മ്യം
     (രാമപണിക്കര്‍)
  29. മഹാഭാരതത്തെ ഉപജീവിച്ചുണ്ടായ ആദ്യത്തെ കേരളീയ
     കൃതി -ഭാരതമാല
  30. ഭഗവത്ഗീതക്ക് ആദ്യമായി മലയാളത്തിലുണ്ടായ
     വിവര്‍ത്തനം -മാധവപ്പണിക്കരുടെ ഭാഷാഭാഗവത്ഗീത
  31. ഭാരതമാലയുടെ ആദ്യഭാഗം - ഭാഗവതം - ദശമസ്കന്ദം
  32. നിരണം കൃതിയുടെ കൂട്ടത്തില്‍ ഭാഷയ്ക്ക്‌ കൂടുതല്‍ പഴക്കം
     തോന്നിക്കുന്ന കൃതി - ഭാരതമാല
  33. ഒരുലക്ഷത്തി ഇരുപതിനായിരത്തില്‍പ്പരം ശ്ലോകങ്ങളുള്ള
     വ്യാസഭാരതത്തെ ഭാരതമാലയില്‍ ശങ്കരന്‍
     എത്ര പാട്ടുകളായി സംക്ഷേപിച്ചു - 3057
  34. ഭാഗവതത്തിന് ഭാഷയില്‍ ആദ്യമായുണ്ടായ സമ്പൂര്‍ണ്ണ 
    വിവര്‍ത്തനം ഏത് - രാമപ്പണിക്കരുടെ ഭാഗവതം
  35. ഉഭയകവീശ്വരന്‍ എന്നാ വിശേഷണം കൊടുത്തിരിക്കുന്ന
     നിരണത്തുകാരന്‍ - കരുണേശന്‍
  36. കണ്ണശകവികള്‍ സാമാന്യേന ഉപയോഗിച്ച വൃത്തം
     - ഇരട്ടതരംഗിണി
  37. കാച്ചിക്കുറുക്കിയ വാല്മീകിരാമായണമെന്നു
     രാമപണിക്കരുടെ രാമായണത്തെ വിശേഷിപ്പിച്ചത് -
    പുതുശ്ശേരി രാമചന്ദ്രന്‍

No comments:

Post a Comment