ഏകസ്വര പദങ്ങള്‍ മാത്രം നിരത്തിവെച്ചൊരു ശോകഗാനം... ജനിച്ച നാടിനെയും നാട്ടുകാരെയും വീട്ടുകാരെയും പറ്റിയുള്ള മധുരസ്മരണകളും ഗൃഹാതുരത്വവുമാണ് അതില്‍ നിറയെ... 'എലിജി റിട്ടണ്‍ അറ്റ് എളവൂര്‍' എന്ന് പേരിട്ട ഈ ആംഗലേയ 'ഏകസ്വര പദ' കവിത ഈ വര്‍ഷത്തെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചു. അസമില്‍ ജോലി ചെയ്യുന്ന മലയാളി അധ്യാപകനായ ഡോ. വി.ഡി. പൗലോസാണ് 1002 വരികളുള്ള ഈ ഏകസ്വര പദ കവിതയുടെ കര്‍ത്താവ്.
ജന്മനാടായ എളവൂരിനെ കുറിച്ചുള്ള സ്മരണകളാണ് 8110 ഏകസ്വര പദങ്ങള്‍ അടുക്കിവച്ച 'ദ ബെല്‍ വാസ് ടോണ്‍ഡ്, ദ മെന്‍ വേര്‍ ടോള്‍ഡ്...' എന്ന് തുടങ്ങുന്ന കവിതയുടെ പ്രമേയം. 2010-ല്‍ ഇദ്ദേഹത്തിന്റെ തന്നെ 4866 ഏകസ്വര പദങ്ങളുള്ള 600 വരി കവിതയായ 'ഹോം തോട്‌സും' ലിംക ബുക്കില്‍ ഇടം നേടിയിരുന്നു.
ബദര്‍പൂര്‍ നബീന്‍ചന്ദ്ര കോളേജില്‍ ഇംഗ്ലീഷ് വിഭാഗം എച്ച്.ഒ.ഡി. ആണ്. ഇംഗ്ലീഷില്‍ അമ്പതിലേറെ കവിതകള്‍ ഇതിനകം ഇദ്ദേഹം രചിച്ചിട്ടുണ്ട്. പല യൂറോപ്യന്‍ ഭാഷകളിലേക്കും അവ തര്‍ജ്ജമ ചെയ്തിട്ടുമുണ്ട്. മികച്ച എഴുത്തുകാര്‍ക്ക് ഇറ്റലി നല്‍കുന്ന 'ഡിപ്ലോമ ഡി മെരിറ്റോ' ബഹുമതിയും പൗലോസിന് ലഭിച്ചിട്ടുണ്ട്. TO FIND MORE INFORMATION IN "MATHUBHUMI BOOKS"

No comments:
Post a Comment