മുട്ടത്തുവര്‍ക്കിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ സാഹിത്യ അവാര്‍ഡിന് നോവലിസ്റ്റും കഥാകൃത്തുമായ സി.വി.ബാലകൃഷ്ണനെ തിരഞ്ഞെടുത്തു. 2013ലെ അവാര്‍ഡാണ് ബാലകൃഷ്ണന് ലഭിക്കുന്നത്.
'തിരഞ്ഞെടുത്ത കൃതികള്‍' എന്ന സമാഹാരത്തിനാണ് അവാര്‍ഡ്. 33,333 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
പയ്യന്നൂരിനടുത്തുള്ള അന്നൂരില്‍ ജനിച്ച സി.വി.ബാലകൃഷ്ണന്‍ ആയുസ്സിന്റെ പുസ്തകം, ദിശ, കാമമോഹിതം, അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികള്‍, കണ്ണാടിക്കടല്‍, പരിമളപര്‍വതം, സുഗന്ധസസ്യങ്ങള്‍ക്കിടയിലൂടെ, ഭൂമിയെപ്പറ്റി അധികം പറയേണ്ട, പ്രണയകാലം എന്നിങ്ങനെ വ്യത്യസ്ത സാഹിത്യശാഖകളിലായി നാല്പതിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. ആത്മാവിന് ശരിയെന്നുതോന്നുന്ന കാര്യങ്ങള്‍ (നോവല്‍) കേരള സാഹിത്യ അക്കാദമി അവാര്‍ഡും (2000) വി.ടി. മെമ്മോറിയല്‍ അവാര്‍ഡും നേടിയിട്ടുണ്ട്.
No comments:
Post a Comment