ആര്യന്മാർ കേരളത്തിൽ ആധിപത്യം നേടിയതിനുശേഷം പതിമൂന്നാം നൂറ്റാണ്ടിൽ പാട്ടിന് സമാന്തരമായിത്തന്നെ ആവിർഭവിച്ച കാവ്യരീതിയാണ് 'മണിപ്രവാളം.(Manipravalam). സംസ്കൃതവും മലയാളവും പരസ്പരം വേറിട്ടറിയാൻ കഴിയാത്ത വിധം കലർത്തിയുള്ള കാവ്യരചനാ സന്പ്രദായമാണ് ഇത്. പതിനാലാം നൂറ്റാണ്ടിൽ സംസ്കൃതത്തിൽ രചിക്കപ്പെട്ട ലീലാ തിലകം എന്ന ഗ്രന്ഥമാണ് മണിപ്രവാളത്തിൻറെയും പാട്ടിൻറെയും ലക്ഷണങ്ങൾ നിർവചിച്ചിട്ടുള്ളത്. ഭാഷാ സംസ്കൃത യോഗോ മണിപ്രവാളം. മണി എന്നാൽ മാണിക്യം (റൂബി) എന്ന ചുവപ്പു കല്ല്. "പ്രവാളം" എന്നാൽ പവിഴം. മണി ദ്രാവിഡ ഭാഷയും, പ്രവാളം സംസ്കൃത ഭാഷയും എന്നാണ് സങ്കൽപം. മാണിക്യവും പവിഴവും ഒരേ നിറമാണ്. ഇവ ചേർത്ത് ഒരു മാല നിർമ്മിച്ചാൽ മണിയും പ്രവാളവും തമ്മിൽ തിരിച്ചറിയാൻ കഴിയുകയില്ല. അതുപോലെ മലയാളവും സംസ്കൃതവും അന്യൂനമായി കൂടിച്ചേർന്ന് ഒരു പുതിയ ഭാഷ ഉണ്ടായി എന്ന് സങ്കൽപ്പം. കൂത്ത്, കൂടിയാട്ടം എന്നീ കലാരൂപങ്ങൾ മണിപ്രവാളത്തിൻറെ വളർച്ചയെ സഹായിച്ചു.
വേശ്യകളെയും, ദേവദാസികളേയും അധികമായി വർണ്ണിക്കുന്നവയായിരുന്നു മണിപ്രവാള കാലഘട്ടത്തിലെ കൂടുതലും കൃതികൾ
No comments:
Post a Comment