Translate

Sunday, January 15, 2012

ഓര്‍മ്മകള്‍ മരിക്കുമ്പോള്‍*

ഓര്‍മ്മകള്‍ മരിക്കുമ്പോള്‍*
ഇന്നലത്തെ വരഷത്തിന് ഓര്മ്മയെന്നോണം
ഇന്നുമീ മണ്ണില് ഞാന് വീണുകിടക്കുന്നു.
നാളത്തെ പുതുനാമ്പായ് വിടരുവാന്
നാളുകള് കോര്ത്ത സ്വപ്നങ്ങള് വിടര്ത്തുവാന്
ഇരുള് കൊള്ളുമീ ലോകത്തിനപ്പുറം
അമ്മതന് രക്തം ഓര്മ്മ വിതറുന്നു.
നളെ വിടരുമെന് ചെം മുകുളങ്ങളെ
പ്രകൃതി നീ ലാളിക്കും.
എന് ഹരിത പത്രങ്ങളില്
മഞ്ഞു കണങ്ങളായി മിന്നി മറയുവാന്
ജലകന്യകമാര് കൊതിക്കും,
എന്റെ ചില്ലകളെ തൊട്ടുതലോടി
എന്റെ ഗന്ധം പരത്തുവാന്
തെന്നല് നീ കൊതിക്കും,
ആയിരം പ്രണയ രംഗത്തിനു സക്ഷിയായി
എന് കുഞ്ഞുപൂക്കള് മിഴി തുറക്കും,
ലോകശാന്തിക്കയ് നേരുവാനെന് ദളങ്ങള്
അര്ക്കന് തന് സന്നിധിയില് വന്നു ചേരും,
ഇണയെപ്പിരിയുന്ന രാക്കിളി രോദനത്തിനു
സ്വാന്തനമായി ഞാനിരിക്കും
വേനലിന് വ്യാധിയില് ക്ഷീണിതരായി മാറുന്ന
വേര്പ്പു കണങ്ങള്ക്കു തണലായി ഞാനിരിക്കും,
സാഗരതീരത്തു മിന്നിത്തിളങ്ങുന്ന
മണലാരണ്യം എന്റെ സ്വ്പ്നങ്ങള്
.മാനവന്റെ ചെയ്തിയില് ഒരുനാള്
ഞാനും ശപിക്കപ്പെട്ടവളായി..
കാര്മുകില് പത്തിമടക്കി പിന്മാറി
വരുണന് ധരയോടു ബന്ധം പിരിഞ്ഞു !
കൊടും ചൂടിനാലെന്നമ്മതന്
ഗര്ഭപാത്രം ഉരുകി,
എന്റെ ഗന്ധവും ആത്മാവും
ഗര്ഭത്തില് തന്നെ മടങ്ങി...!
ചുടുരക്തം ഊറ്റിക്കുടിക്കുന്ന ഭൂമിയില്
എന്റെ സ്വപ്നങ്ങളും നിന്റെ ആത്മാവുമാണു പുകയുന്നത്
...!


*
മനുഷ്യന് പ്രകൃതിയെ നശിപ്പിക്കുമ്പോള് ഓരോ സസ്യവും- വിത്തും- ഇത്തരത്തില് കണ്ണിര്ത്തുവുന്നുണ്ടാവും......!!!!
                                                         രതീഷ്‌ കെ ആര്‍

No comments:

Post a Comment