Translate

Tuesday, January 07, 2014

കന്നിക്കൊയ്ത്ത്- class 8

       കന്നിക്കൊയ്ത്ത്

കന്നിക്കൊയ്ത്ത്‌ 

പൊന്നുഷസ്സിന്റെ കൊയ്ത്തിൽനിന്നുരി-
ച്ചിന്നിയ കതിർ ചുറ്റും കിടക്കെ,
മേവി കൊയ്ത്തുകാർ പുഞ്ചയിൽ, ഗ്രാമ-
ജീവിതകഥാനാടകഭൂവിൽ.

കെട്ടിയ മുടി കച്ചയാൽ മൂടി,
ചുറ്റിയ തുണി ചായ്ച്ചൊന്നു കുത്തി,
വെറ്റില ചവ,ച്ചുന്മദമോളം 
വെട്ടിടുമരിവാളുകളേന്തി,
ഒന്നിച്ചാനമ്രമെയ്യോടേ നിൽപ്പു 
കന്നിപ്പാടത്തു കൊയ്ത്തുകാർ നീളെ ,
നൽപ്പുലർകാലപാടലവനിൽ 
ശുഭ്ര മേഘ പരമ്പരപോലെ !

"ആകെ നേർവഴി പാലിപ്പി,നാരും
ആനപോലെ കടന്നു കൊയ്യൊല്ലെ !"

"തഴ്ത്തിക്കൊയ്യുവിൻ, തണ്ടുകൾ ചേറ്റിൽ 
പൂഴ്ത്തിത്തള്ളെല്ലേ, നെല്ലു പൊന്നാണേ !"

"തത്തപൊലെ  മണിക്കതിർ മാത്രം 
കൊത്തിവയ്ക്കൊലാ നീ കൊച്ചു പെണ്ണേ !"

"കൊയ്യുവാനോ നീ വന്നതു, കൊള്ളാം.
'കൊഞ്ചുകാളാഞ്ചി' മീൻ പിടിപ്പാനോ?" 

"നീട്ടിയാൽ പോര , നവുകൊണ്ടേവം ,
നീട്ടിക്കൊയ്യണം നീയനുജത്തി!"

"കാതിലം കെട്ടാൻ കൈ വിരുതില്ലേ ?
നീ തലക്കെട്ടു കെട്ടിയാൽ പോരും."

ചെമ്മിൽ ച്ചെങ്കതിർ ചേർത്തരിഞ്ഞേവം 
തമ്മിൽ പേശുന്നു കൊയ്യ്‌ത്തരിവാൾകൾ.

പാടുവാൻ വരുന്നീലവ,ർക്കെന്നാൽ
പാരമുണ്ടു പയ്യാരങ്ങൾ ചൊൽ വാൻ.
തെങ്ങണിത്തണലാർന്നിവർ തീര-
ത്തങ്ങു കൂടിക്കഴിഞ്ഞിടും ഗ്രാമം,
നിത്യവും ജീവിതം വിതയേറ്റി 
മൃത്യു  കൊയ്യും വിശാലമാം പാടം.
തത്ര കണ്ടിടാം കൊയ്തതിൻ  ചാമ്പൽ-
ക്കുത്തിലേന്തിക്കുളുർത്ത ഞാർക്കുട്ടം  
അത്തലിൻ കെടുപായലിൻ മീതേ -
യുൾത്തെളിവിന്റെ നെല്ലിപ്പൂന്തോട്ടം 

ചുഴെയെത്തുന്ന  രോഗദാരിദ്ര്യ -
ച്ചാഴി യൂറ്റി ക്കുടി ച്ചതിൻ  കോട്ടം;
ചേം ചെറു മണി കൊത്തിടും പ്രേമ-
പ്പഞ്ചവർണ്ണക്കിളിയുടെയാട്ടം !
എത്രവാര്ത്തകളുണ്ടിതെപ്പറ്റി -
ക്കൊയ്ത്തു കാരുടെയിപ്പഴമ്പായിൽ !

**** **** ***** ***** ***** ********** *

കന്നിനെല്ലിനെയോമനിച്ചെത്തി-
യെന്നോടോതി സദാഗതി വായു :

" നിർദ്ദയം മെതിച്ചീ വിളവുണ്മാൻ 
മൃത്യു വിന്നേകും ജീവിതം പോലും 
വിത്തോരി ത്തിരി വയ്ക്കുന്നു , വീണ്ടും 
പത്തിരട്ടി യായ്  പൊൻ  വിളയിപ്പാൻ .
കന്നിനാളിലെക്കൊയ്ത്തിനു വേണ്ടി 
മന്നിലാദിയിൽ നട്ട വിത്തെല്ലാം 
പൊന്നലയലച്ചെത്തുന്നു, നോക്കു ,
പിന്നെയെത്രയോ കൊയ്ത്തുപാടത്തിൽ !
ഹാ , വിജിഗീഷു മൃത്യു വിന്നാമോ 
ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ?"

**************************************
                     ( വൈലോപ്പിള്ളി ശ്രീധരമേനോൻ )

" "കൊയ്ത്തിനെ ഒരുത്സവമാക്കുന്ന പ്രകൃതിയുടെ പ്രസാദാത്മകതയെ മൃത്യുവിന്റെ ധാഷ്ട്യത്തിന്ന്മുകളിൽ ജീവിതാസക്തിയുടെ വിജയമായി ചിത്രീകരിച്ചിരിക്കുന്നു.

 അത്തലിൻ കൊടും പായലിനുമുകളീൽ ചാമ്പലായകുറ്റിയിൽ നിന്നും മുളച്ചുപൊന്തുന്ന പ്രതീക്ഷയുടെ മുകുളങ്ങൾ രോഗദാരിദ്ര്യചാഴിയൂറ്റിക്കുടിച്ചതിന്റെ കോട്ടത്തിനും കതിർകൊത്തിപറക്കുന്ന പ്രേമപഞ്ചവർണ്ണക്കിളിയുടെ ആട്ടത്തിനും തോൽപ്പിക്കാനാവാത്ത ജീവിതവാഞ്ഛയെ വാഴ്ത്തുന്ന കാവ്യം.

 ഓരോകൊയ്ത്തും അടുത്തവിത്തിറക്കത്തിനാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. അതുകൊണ്ട കൊയ്ത്തിനെ (മരണത്തെ) ഉത്സവമാക്കാൻ കവി ക്ഷണിക്കുന്നു."

കവിത കേൾക്കാം .............

അർത്ഥം കണ്ടെത്താം .........

1,മേവി         =   See Answer:          
2 ,പുഞ്ച        =  See Answer:            
3 ,കച്ച          =  See Answer:
4 ,ഉന്മദം       = See Answer:
5 ,ആനമ്രം    = See Answer:
6 ,പാടലം      = See Answer:
7 ,ശുഭ്രം         = See Answer:
8 ,പേശുന്നു   = See Answer:
9 ,പാരം         =  See Answer:
10 ,തത്ര         =  See Answer:
11,അത്തൽ   = See Answer:
12 ,നെല്ലിപ്പു    = See Answer:
13 ,കളാഞ്ചി    = See Answer:

14 ,വിജിഗീഷു  = See Answer:

1, ചിന്നിയ കതിര്‍ =
See Answer:
2,ജീവിതകഥാനാടകഭൂവില്‍ =
See Answer:
3,കൊഞ്ചുകാളാഞ്ചിമീന്‍  =
See Answer:
4,കാതിലം  =
See Answer:
5.നീ തലക്കെട്ടു  =
See Answer:
6,കൊയ്ത്തരിവാള്‍കള്‍  =
See Answer:
7,പയ്യാരങ്ങള്‍  =
See Answer:
7, കൊയ്തതിന്‍ ചാമ്പല്‍  =
See Answer:
8,ചെഞ്ചെറുമണി  =
See Answer:
9,ഇപ്പഴമ്പായില്‍ =
See Answer:
10,പൊന്നലയലച്ചെത്തുന്നു =
See Answer:

പഠനപ്രവർത്തനങ്ങൾ

1 'കന്നിക്കൊയ്ത്ത്' - കവിതാ ഭാഗത്തിന് ഒരു ആസ്വാദനക്കുറിപ്പ്‌  തയ്യാറാക്കുക;-- .
 
    ആസ്വാദനക്കുറിപ്പ്‌  തയ്യാറാക്കുമ്പോൾ,
       *  കവിയെക്കുറിച്ചും  കൃതിയെക്കുറി ച്ചും രേഖപ്പെടുത്തണം.
       *  കവിതയുടെ ആശയം രേഖപ്പെടുത്തണം.
       *  ആശയത്തെ വ്യത്യസ്ത കാഴ്ച്ചപ്പാടിൽ വിലയിരുത്തണം.
       *  കവിതയെ മനോഹരമാക്കുന്ന പ്രയോഗങ്ങൾ കണ്ടെത്തണം.
       *  അനുയോജ്യമായ ഉദാഹരണങ്ങൾ കവിതയിൽ നിന്നോ മറ്റു കവിതകളിൽ നിന്നോ      
           ഉപയോഗിക്കണം
       *  ആകർഷണീയമായ ഭാഷയിൽ അവതരിപ്പിക്കണം
മലയാളത്തിൽ എഴുതാൻ ഇവിടെ ക്ലിക്ക് ചെയ്യുക.(CLICK). എഴുതിക്കഴിഞ്ഞ് അവ comment ഭാഗത്ത്  കോപ്പി - പേസ്റ്റ് ചെയ്യുക. അയക്കുക .
പുത്തൻ അറിവുകൾക്കായി സന്ദർശിക്കുക:  EDUCATION ബ്ലോഗ് 

22 comments:

  1. വൈലോപ്പിള്ളിയുടെ മാസ്റ്റർ പീസുകളിൽ ഒന്നായി കണക്കാക്കുന്ന കവിതയാണ് കന്നിക്കൊയ്ത്ത്. കാർഷിക സംസ്ക്കാരത്തിൽ അധിഷ്റിതമായ കേരളീയ ജീവിതത്തിന്റെ നേർ ചിത്രമാണിത്.

    പ്രഭാതത്തിൽ തന്നെ പടത്തെത്തുന്ന കൊയ്ത്തുകാരെ വർണിച്ചുകൊണ്ടാണ് കവിത ആരംഭിക്കുന്നത് . ആകശത്തെയും ഒരു പടമായി സങ്കല്പ്പിക്കുന്നുണ്ടിവിടെ. പോന്നുഷസ്സിന്റെ കൊയ്ത്തിൽ നിന്ന് ഊരിത്തെരിച്ച കതിരുകളായി പ്രഭാത സൂര്യ രശ്മികളെ ഭാവന ചെയ്തിരിക്കുന്നു.

    കതിർ എന്ന പദത്തിന്റെ നാനാർത്ഥ സാധ്യതകളെ നന്നായി പ്രയോജനപ്പെടുത്തുന്നു. പുഞ്ചപ്പാടത്തിനെ ഗ്രാമ ജീവിതത്തിന്റെ നാടകഭുമിയെന്നു വിശേഷിപ്പിക്കുമ്പോൾ പാടം സ്റ്റേജും കൃഷിക്കാർ കഥാപാത്രങ്ങളുമായിത്തീരുന്നു.ആ കഥാപാത്രങ്ങളുടെ സംഭാഷണം തുടർന്ന് കൊടുത്തിട്ടുണ്ട്. പഴയ തലമുറകളുടെ ജീവിതനാടകം അരങ്ങെറിയിരുന്നത് കാർഷിക പശ്ചാത്ത ലത്തിലാണെന്ന ചരിത്ര സത്യം ഇവിടെ നാം തിരിച്ചറിയുന്നു.

    കൊയ്യാൻ കുനിഞ്ഞു നില്ക്കുന്ന കൊയ്ത്തുകാരെ ആകശത്തെ വെള്ള മേഘനിരകളൊട് ഉപമിക്കുമ്പോഴും ഭുമീയെയും ആകശത്തെയും ബന്ധിപ്പിക്കാനാണ്‌ കവി ശ്രമിക്കുന്നത്. കൃഷിയെന്നത് പ്രപഞ്ച ചലനങ്ങളുടെ സ്വഭാവികമായ തുടർച്ചയാണെന്ന സൂചന ഇവിടെയുണ്ട്. മണ്ണിലെ ജോലിയെ വിണ്ണോളം ഉയർത്തുന്നു എന്നും വ്യാഖ്യാനിക്കാവുന്നതാണ്.

    ജോലിയിലുള്ള വൈദഗ്ദ്യമാണ് ഇവിടെ വ്യക്തികളുടെ വലിപ്പം നിശ്ചയിക്കുന്നത് നെല്ല് പൊന്നാണെ . എന്ന് പറയുന്നിടത്ത് നെല്ലിന്റെ വില മാത്രമല്ല സൂചിപ്പിക്കുന്നത് നെല്ല് തന്നെയാണ് കര്ഷകർക്ക് പൊന്ന് എന്നുകൂടിയാണ് . കൊയ്യാനറിയാത്തവരെയും നാവിട്ടലക്കുന്നവരെയും ഇവിടെ പരിഹസിക്കുന്നുണ്ട്.

    അവരുടെ പയ്യാരങ്ങളെ യാണ് തുടർന്നു വിവരിക്കുന്നത് .അവരുടെ ഗ്രാമം ഈ പാടം പോലെ തന്നെയാണ്. ജീവിതം വിതയിടുകയും മരണം വന്ന് കൊയ്തെടുക്കുകയും ചെയ്യുന്ന വിശാലമായ പാടം. അവിടെ പുതിയ ജീവിതം വീണ്ടും തളിർക്കുന്നു. കൊയ്തശേഷം വൈക്കോലിന്റെ അവശിഷ്ടങ്ങൾ കത്തിക്കറുണ്ടല്ലൊ. ആ ചാരം അടുത്ത വിതയ്ക്കു വളമാകുന്നു. മരണത്തിന്റെ ചിതയിലെ ചാരത്തിൽനിന്നു ഇതെപോലെ പുതിയ ജീവിതം തളിർക്കുന്നു .മരണത്തിൽ ഒടുങ്ങാതെ പിന്നെയും തുടരുന്ന ജീവിതം പാടത്തെ വിതയും കൊയ്ത്തും പോലെതന്നെയാണ് . ദുഖത്തിന്റെ പായൽ മാത്രമല്ല സന്തോഷത്തിന്റെ നെല്ലിപ്പൂന്തോട്ടവും ഗ്രാമ ജീവിതത്തിലുണ്ട്. രോഗദാരിദ്ര്യങ്ങളുടെ ചാഴി നെൽച്ചെടികളെയെന്നപോലെ കർഷകരുടെ ജീവിതത്തെയും ഊറ്റിക്കുടിക്കുകയാണ്. എന്നാൽ പ്രേമപ്പഞ്ച വർണക്കിളിയും അവിടെ ചാഞ്ചാടുന്നു..

    വൈരുദ്ധ്യ ങ്ങളെ കാണാനുള്ള വൈലോപ്പിള്ളിയുടെ അസാമാന്യ ശേഷിക്ക് ഈ ഭാഗം മികച്ച ഉദാഹരണമാണ്‌.

    ReplyDelete
  2. കാച്ചിക്കുറുക്കിയ കവിതയുടെ കര്ത്താവ് എന്ന് അറിയ അറിയപ്പെടുന്ന

    വൈലോപ്പിള്ളിയുടെ മാസ്റ്റർ പീസുകളിൽ ഒന്നായി കണക്കാക്കുന്ന കവിതയാണ് കന്നിക്കൊയ്ത്ത്. കാർഷിക സംസ്ക്കാരത്തിൽ അധിഷ്റിതമായ കേരളീയ ജീവിതത്തിന്റെ ഒരു പുനർ അവതരണമാണ് കന്നിക്കൊയ്ത്തിൽ കാണാൻ കഴിയുന്നത്.

    പ്രഭാതത്തിലെ സൂര്യകിരണം പുഞ്ച പാടത്തു ചിതറി കിടക്കുന്നതും അവിടെയുള്ള കൊയ്ത്തുകാരെ വർണിച്ചുകൊണ്ടുമാണ് കവിത ആരംഭിക്കുന്നത് . ആകശത്തെയും ഒരു പടമായി സങ്കല്പ്പിക്കുന്നുണ്ടിവിടെ. പോന്നുഷസ്സിന്റെ കൊയ്ത്തിൽ നിന്ന് ഊരിത്തെരിച്ച കതിരുകളായി പ്രഭാത സൂര്യ രശ്മികളെ ഭാവന ചെയ്തിരിക്കുന്നു.

    പാടത്തു നിരന്നു നില്ക്കുന്ന ഗ്രാമ സ്ത്രീകളുടെ വർണ്ണനയിലൂടെ അവരുടെ വസ്ത്ര ധാരണവും ചേഷ്ടകളും വരച്ചുകാണിക്കുന്ന പ്രയോഗങ്ങൾ മനോഹരമാണ് . പുഞ്ചപ്പാടത്തിനെ ഗ്രാമ ജീവിതത്തിന്റെ നാടകഭുമിയെന്നു വിശേഷിപ്പിക്കുമ്പോൾ പാടം സ്റ്റേജും കൃഷിക്കാർ കഥാപാത്രങ്ങളുമായിത്തീരുന്നു. കഥാപാത്രങ്ങളുടെ സംഭാഷണം തുടർന്ന് കൊടുത്തിട്ടുണ്ട്. പഴയ തലമുറകളുടെ ജീവിതനാടകം അരങ്ങെറിയിരുന്നത് കാർഷിക പശ്ചാത്ത ലത്തിലാണെന്ന ചരിത്ര സത്യം ഇവിടെ നാം തിരിച്ചറിയുന്നു.

    കൊയ്യാൻ കുനിഞ്ഞു നില്ക്കുന്ന കൊയ്ത്തുകാരെ ആകശത്തെ വെള്ള മേഘനിരകളൊട് ഉപമിക്കുമ്പോഴും ഭുമീയെയും ആകശത്തെയും ബന്ധിപ്പിക്കാനാണ്‌ കവി ശ്രമിക്കുന്നത്. കൃഷിയെന്നത് പ്രപഞ്ച ചലനങ്ങളുടെ സ്വഭാവികമായ തുടർച്ചയാണെന്ന സൂചന ഇവിടെയുണ്ട്. മണ്ണിലെ ജോലിയെ വിണ്ണോളം ഉയർത്തുന്നു എന്നും വ്യാഖ്യാനിക്കാവുന്നതാണ്.

    ജോലിയിലുള്ള വൈദഗ്ദ്യമാണ് ഇവിടെ വ്യക്തികളുടെ വലിപ്പം നിശ്ചയിക്കുന്നത് " നെല്ല് പൊന്നാണെ" . എന്ന് പറയുന്നിടത്ത് നെല്ലിന്റെ വില മാത്രമല്ല സൂചിപ്പിക്കുന്നത് നെല്ല് തന്നെയാണ് . കര്ഷകർക്ക് പൊന്ന് എന്നുകൂടിയാണ് . കൊയ്യാനറിയാത്തവരെയും നാവിട്ടലക്കുന്നവരെയും ഇവിടെ പരിഹസിക്കുന്നുണ്ട്.

    . ജീവിതം വിതയിടുകയും മരണം വന്ന് കൊയ്തെടുക്കുകയും ചെയ്യുന്ന വിശാലമായ പാടം. അവിടെ പുതിയ ജീവിതം വീണ്ടും തളിർക്കുന്നു. കൊയ്തശേഷം വൈക്കോലിന്റെ അവശിഷ്ടങ്ങൾ കത്തിക്കറുണ്ടല്ലൊ. ആ ചാരം അടുത്ത വിതയ്ക്കു വളമാകുന്നു. മരണത്തിന്റെ ചിതയിലെ ചാരത്തിൽനിന്നു ഇതെപോലെ പുതിയ ജീവിതം തളിർക്കുന്നു .മരണത്തിൽ ഒടുങ്ങാതെ പിന്നെയും തുടരുന്ന ജീവിതം പാടത്തെ വിതയും കൊയ്ത്തും പോലെതന്നെയാണ് . ദുഖത്തിന്റെ പായൽ മാത്രമല്ല സന്തോഷത്തിന്റെ നെല്ലിപ്പൂന്തോട്ടവും ഗ്രാമ ജീവിതത്തിലുണ്ട്. രോഗദാരിദ്ര്യങ്ങളുടെ ചാഴി നെൽച്ചെടികളെയെന്നപോലെ കർഷകരുടെ ജീവിതത്തെയും ഊറ്റിക്കുടിക്കുകയാണ്. എന്നാൽ പ്രേമപ്പഞ്ച വർണക്കിളിയും അവിടെ ചാഞ്ചാടുന്നു..

    ഗ്രാമ സ്ത്രീകളുടെ മുടിക്കെട്ടുകളും വെറ്റിലമുറുക്കും തുണി ഉടുക്കലും മറ്റൊരു കവിതയിൽ ഇപ്രകാരം വർണിക്കുന്നു ,

    ചെന്നിക്കൽ കെട്ടി ച്ചെരിച്ചു നിർത്തിയ

    ചെമ്മെഴും കുന്തള ബന്ധങ്ങളിൽ

    തുമ്മാൻ ച്ചെരുതിയുടുപ്പുടവ തുമ്പുകൾ

    ളൊന്നു മേലാക്കം കയറ്റിക്കുത്തി "

    ഇപ്രകാരം സമാന കവിതയിൽ വഗ്മയ ചിത്ര പര്യടനം തന്നെ കാണാൻ കഴിയും എന്നതും ഇവിടെ സ്മരിക്കാവുന്നതാണ് . എന്തുകൊണ്ടും വായനക്കാരനു ഒരു അനുഭുതി തരുവാൻ കന്നിക്കൊയ്ത്തിനു കഴിഞ്ഞു എന്ന് തീര്ത്തും പറയാൻ കഴിയും.

    ReplyDelete
  3. കൊയ് ത്തും വിതയും ചേർന്നെത്തിയ ഏഴു ത്തു കാരനാണ്‌ വൈലോപ്പിള്ളി . കയപ്പവല്ലരി യുടെ ഗന്ധം കേരള മണ്ണിനു സമ്മനിച്ചും മാമ്പഴത്തിന്റെ കണ്ണിരിൽ മണ്ണിനെ കുതിർതും വൈലോപ്പിള്ളി കന്നികൊയ്തത് , ശ്രീരേഖ , കുടിയൊഴിക്കൽ ,തുടങ്ങിയ നിരവധി കൃതികൾ കൈരളിക്ക് സമ്മാനിച്ചു

    പുലര്കാല ഉഷസിന്റെ രശ്മികൾ ചിന്നി ച്ചിതറി കിടക്കുന്നത് പോലെ യാണു . രസ്മികളുടെ നിറം കതിരിനൊ ട് സാമ്യം ചെയ്തും കതിരിന്റെ നാനാർത്ഥം പ്രയൊഗിക്കുന്നതിലൂ ടേയും അപൂർവമായ കാവ്യാ ഭംഗിയാണ് കവി ആദ്യം തന്നെ അവതരിപ്പിക്കുന്നത് '

    കൊയ്തുപാ ടത്തെ മനുഷ്യാജീ വിതവുമയ് ബന്ധിപ്പിക്കുന്ന അപൂർവ്വ നിമിഷങ്ങളും കവിതയുടെ പ്രത്യേകതകളാണ് ' ജീവിതം ഒരു നാടകവും അതിലെ നടന്മാർ മനുഷ്തത യരുമാണ് എന്നാ മഹത്തായ ആശയം തന്നെ കവി പ്രയോഗിക്കുന്നു . കന്നി പ്പാട ത്തിലെ കർഷകസുന്ദരിമരെ കവി വാഗ്മയ ചിത്രത്തിലൂടെ അവ്ത്രരിപ്പിക്കുന്നു . ആകര്ഷക സുന്ദരിമാരുടെ നിൽപ്പിനെ പുലര്കലാതെ മെഘപരമ്പരയൊറ്റാന്നു സാമ്യം

    നെൽ പ്പാ ടങ്ങൾ സാധാരണ കാണാറുള്ള സംസാരങ്ങൾ ശാസ ന കൾ , കൃഷി പാഠം തുടങ്ങിയവ കന്നിക്കൊയ്ത്തിലും കാണാൻ സാധിക്കും എല്ലാം നന്നായി ചെയ്യാൻ പറയുന്നവർ തന്നെ നശിപ്പിക്കുന്ന കാഴ്ച്ചയും സാധാരണമാണ്.

    ഗ്രാമീണ കര്ഷക സമുഹത്തിന് ഒരുപാട് വേദനകളുടെ കഥകൾ പറയാനുണ്ട് . നിത്യവും വിതയെറ്റി മൃത്യു കൊയ്യുന്ന പാടം .മുൻ കൊയ്ത്തിന്റെ ചാമ്പലിൽ ജനിച്ച് പുതിയ തെളിവിന്റെ ഞാർകുട്ടമാണ് കാണുന്നത്. മരണ തുടർച്ചയാണ് ഇവിടെ സൂചന നൽകുന്നത് , മനുഷ്യ ജീവിതവും പാടവും സമാന്തരമായി തീരുകയാണ് ഇവിടെ .വേദനയുടെ കെടും പയലിൻ മീതെ പ്രതീക്ഷയുടെ ഒരു നെല്ലിപ്പുന്തോട്ടം അവരും സ്വപ്നം കാണുന്നു..

    രോഗവും ദാരിദ്ര്യവും ജീവിതത്തിന്റെ ജീവന ഊറ്റി കുടിക്കുന്ന ചഴിയാണ് ,

    കണ്ണിരിലും പുഞ്ചിരിക്കുക എന്നാ ആശയവും സ്വന്തം വിയര്പ്പ് തുള്ളിയും കന്നുനീർതുള്ളിയും ഉള്ളിലൊതുക്കി സമുഹത്തിനു പുഞ്ചിരിയും സമൃദ്ധിയും നല്കാൻ ശ്രമിക്കുന്ന കര്ഷക ഹൃദയമാണ് ഇവിടെ ഒളിഞ്ഞിരിക്കുന്നത്‌

    പത്തിരട്ടി യായ് പൊൻ വിളയിപ്പാൻ .

    കന്നിനാളിലെക്കൊയ്ത്തിനു വേണ്ടി

    മന്നിലാദിയിൽ നട്ട വിത്തെല്ലാം

    പൊന്നലയലച്ചെത്തുന്നു, നോക്കു ,

    പിന്നെയെത്രയോ കൊയ്ത്തുപാടത്തിൽ !

    ഹാ , വിജിഗീഷു മൃത്യു വിന്നാമോ

    ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ?"

    നിർദയം മരണം വന്നു കയറുമ്പോഴും നാളെക്കു കരുതിവേചാന്നു പരമ്പര്യം മറയുന്ന്ത് ഓരോകൊയ്തും അടുത്തവിത്ത് ഇറക്കതിനന്നു നമ്മെ ഓർമിപ്പിക്കുന്നു ;

    ReplyDelete
  4. കാച്ചിക്കുറിക്കിയ കവിതകളുടെ കർത്താവ് എന്ന് അറിയപ്പെടുന്ന വൈലോപ്പിള്ളി 1911 മെയ് 11 നു തൃപ്പു ണി ത്തു റ യിൽ ജനിച്ചു. ശാസ്ത്ര ബോധം ഉൾക്കൊണ്ട കവിതകളോടൊപ്പം ഗ്രാമജീവിത ഭംഗിയും സംസ്കാര മഹിമയും ആവിഷ്കരിച്ച് മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം ഹൃദ്യമായി വരച്ചു കാണിക്കാനും കഴിവുറ്റ കവിയാണ്‌ വൈലോപ്പിള്ളി .

    "പൊന്നുഷസ്സിന്റെ കൊയ്ത്തിൽനിന്നുരി-

    ച്ചിന്നിയ കതിർ ചുറ്റും കിടക്കെ,''' എന്ന കവി ഭാവന

    മേവി കൊയ്ത്തുകാർ പുഞ്ചയിൽ, ഗ്രാമ-

    ജീവിതകഥാനാടകഭൂവിൽ.

    എന്ന് തുടങ്ങുന്ന കവിതയിൽ പ്രഭാതത്തിൽ തന്നെ പടത്തെത്തുന്ന കൊയ്ത്തുകാരെ വർണിച്ചുകൊണ്ടാണ് കവിത ആരംഭിക്കുന്നത് . ആകശത്തെയും ഒരു പാടമായി സങ്കല്പ്പിക്കുന്നു. പോന്നുഷസ്സിന്റെ കൊയ്ത്തിൽ നിന്ന് ഊരിത്തെരിച്ച കതിരുകളായി പ്രഭാത സൂര്യ രശ്മികളെവര്ന്നിക്കുന്നു. മനോഹരമായ ആശയ പ്രപഞ്ചമാണ്‌ കവിയുടെ ഭാവനയിൽ പാടവും ജീവിതവും തമ്മിൽ ,

    കവിതയിലെ 'കതിർ' എന്ന പദത്തിന്റെ നാനാർത്ഥ സാധ്യതകളെ നന്നായി പ്രയോജനപ്പെടുത്തുന്നു. പുഞ്ചപ്പാടത്തിനെ ഗ്രാമ ജീവിതത്തിന്റെ നാടകഭുമിയെന്നു വിശേഷിപ്പിക്കുമ്പോൾ പാടം വേദിയും കൃഷിക്കാർ കഥാപാത്രങ്ങളുമായിത്തീരുന്നു.ആ കഥാപാത്രങ്ങളുടെ സംഭാഷണം തുടർന്ന് കൊടുത്തിട്ടുണ്ട്.

    "ആകെ നേർവഴി പാലിപ്പി,നാരും

    ആനപോലെ കടന്നു കൊയ്യൊല്ലെ !"

    "തഴ്ത്തിക്കൊയ്യുവിൻ, തണ്ടുകൾ ചേറ്റിൽ

    പൂഴ്ത്തിത്തള്ളെല്ലേ, നെല്ലു പൊന്നാണേ !

    തുടങ്ങിയ കവിത ശകലങ്ങൾ ഉദാഹരണമാണ്‌.

    പഴയ തലമുറകളുടെ ജീവിതനാടകം അരങ്ങെറിയിരുന്നത് കാർഷിക പശ്ചാത്ത ലത്തിലാണെന്ന ചരിത്രം തിരിച്ചറിയുന്നു.

    കൊയ്യാൻ കുനിഞ്ഞു നില്ക്കുന്ന കൊയ്ത്തുകാരെ ആകശത്തെ വെള്ള മേഘനിരകളൊട് ഉപമിക്കുമ്പോഴും ഭുമീയെയും ആകശത്തെയും ബന്ധിപ്പിക്കാനാണ്‌ കവി ശ്രമിക്കുന്നത്.

    കെട്ടിയ മുടി കച്ചയാൽ മൂടി,

    ചുറ്റിയ തുണി ചായ്ച്ചൊന്നു കുത്തി,

    വെറ്റില ചവ,ച്ചുന്മദമോളം

    വെട്ടിടുമരിവാളുകളേന്തി,

    ഒന്നിച്ചാനമ്രമെയ്യോടേ നിൽപ്പു

    കന്നിപ്പാടത്തു കൊയ്ത്തുകാർ നീളെ ,

    നൽപ്പുലർകാലപാടലവനിൽ

    ശുഭ്ര മേഘ പരമ്പരപോലെ !"

    കൃഷിയെന്നത് പ്രപഞ്ച ചലനങ്ങളുടെ സ്വഭാവികമായ തുടർച്ചയാണെന്ന സൂചന ഇവിടെയുണ്ട്. മണ്ണിലെ ജോലിയെ വിണ്ണോളം ഉയർത്തുന്നു എന്നും വ്യാഖ്യാനിക്കാവുന്നതാണ്.

    തൊഴിലിലുള്ള വൈദഗ്ദ്യമാണ് വ്യക്തികളുടെ വലിപ്പം നിശ്ചയിക്കുന്നത് നെല്ല് പൊന്നാണെ എന്ന് പറയുന്നിടത്ത് ,നെല്ലിന്റെ വില മാത്രമല്ല സൂചിപ്പിക്കുന്നത് നെല്ല് തന്നെയാണ് കര്ഷകർക്ക് പൊന്ന് വിലയേറിയ സത്യം ഓർമ്മിപ്പിക്കുന്നു . കൊയ്യാനറിയാതെ നാവിട്ടലക്കുന്നവരെ ഇവിടെ പരിഹസിക്കുന്നുണ്ട്.

    കർഷകരുടെ പയ്യാരങ്ങളെയാണ് തുടർന്നു വിവരിക്കുന്നത് . ഗ്രാമം പാടം പോലെ തന്നെയാണ്. ജീവിതം വിതയിടുകയും മരണം വന്ന് കൊയ്തെടുക്കുകയും ചെയ്യുന്ന വിശാലമായ പാടം.

    പുതിയ ജീവിതം വീണ്ടും തളിർക്കുന്നു. കൊയ്തശേഷം വൈക്കോലിന്റെ അവശിഷ്ടങ്ങൾ കത്തിക്കറുണ്ടല്ലൊ. ആ ചാരം അടുത്ത വിതയ്ക്കു വളമാകുന്നു. മരണത്തിന്റെ ചിതയിലെ ചാരത്തിൽനിന്നു ഇതെപോലെ പുതിയ ജീവിതം തളിർക്കുന്നു .മരണത്തിൽ ഒടുങ്ങാതെ പിന്നെയും തുടരുന്ന ജീവിതം പാടത്തെ വിതയും കൊയ്ത്തും പോലെതന്നെയാണ് . ദുഖത്തിന്റെ പായൽ മാത്രമല്ല സന്തോഷത്തിന്റെ നെല്ലിപ്പൂന്തോട്ടവും ഗ്രാമ ജീവിതത്തിലുണ്ട്. രോഗദാരിദ്ര്യങ്ങളുടെ ചാഴി നെൽച്ചെടികളെയെന്നപോലെ കർഷകരുടെ ജീവിതത്തെയും ഊറ്റിക്കുടിക്കുകയാണ്. എന്നാൽ പ്രേമപ്പഞ്ച വർണക്കിളിയും അവിടെ ചാഞ്ചാടുന്നു..

    നാളയെ ക്കുറി ച്ചുള്ള ശുഭ പ്രതീക്ഷയാണ് മരണത്തിനു ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്താൻ കഴിയില്ല എന്നതിനു പിന്നിൽ .

    ഹാ , വിജിഗീഷു മൃത്യു വിന്നാമോ

    ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ?".... .

    ReplyDelete
  5. വൈലോപ്പിള്ളി ജീവിത യഥാ ര്ഥ്യങ്ങളെ പച്ചയായി ചിത്രികരിക്കുന്ന കവിതയാണ് കന്നിക്കൊയ്ത്ത്. കാർഷിക സംസ്ക്കാരത്തിൽ അധിഷ്റിതമായ കേരളീയ ജീവിതത്തിന്റെ നേർ ചിത്രമാണിത് കവി വരയ്ക്കാൻ ശ്രമിക്കുന്നത്.

    പ്രഭാതത്തിലെ രസ്മികളുടെ സ്വർണ്ണ വർണ്ണ നിറം തന്നെയാണ് പാടത്തു തിളങ്ങി നില്ക്കുന്ന കതിരിനും .അവയുടെ വർണ്ണന യിലൂടെ യാണ് കവിത ആരംഭിക്കുന്നത് . ആകശത്തെയും ഒരു പാടമായി സങ്കല്പ്പിക്കുന്നുണ്ടിവിടെ. പോന്നുഷസ്സിന്റെ കൊയ്ത്തിൽ നിന്ന് ഊരിത്തെരിച്ച കതിരുകളായി പ്രഭാത സൂര്യ രശ്മികളെ ഭാവന ചെയ്തിരിക്കുന്നു.

    പുഞ്ചപ്പാടത്തിനെ ഗ്രാമ ജീവിതത്തിന്റെ നാടകഭുമിയെന്നു വിശേഷിപ്പിക്കുന്നു .പാടം സ്റ്റേജും കൃഷിക്കാർ കഥാപാത്രങ്ങളുമായിത്തീരുന്നു.അവരുടെ സംഭാഷണം രസകരവും വിലപ്പെട്ടതുമാണ് .. പഴയ തലമുറകളുടെ ജീവിതനാടകം അരങ്ങെറിയിരുന്നത് കാർഷിക പശ്ചാത്ത ലത്തിലാണെങ്കിലും അവയുടെ സമകാലിക പ്രസക്തി ഇവിടെ ശ്രദ്ധേയമാണ്.

    കൊയ്യാൻ കുനിഞ്ഞു നില്ക്കുന്ന കൊയ്ത്തുകാരുടെ നിൽപ്പും ,വെറ്റില ചവെച്ച ചുണ്ടും ,കെട്ടിയ മുടിയും , ചായ്ച്ചു കുത്തിയ തുണിയും ആകശത്തെ വെള്ള മേഘനിരകളൊട് ഉപമിക്കുമ്പോഴും ഭുമീയെയും ആകശത്തെയും ബന്ധിപ്പിക്കാനാണ്‌ കവി ശ്രമിക്കുന്നത്.

    കർമ്മരെങ്ങതെ വൈദഗ്ദ്യമാണ് ഇവിടെ വ്യക്തികളുടെ വലിപ്പം നിശ്ചയിക്കുന്നത് നെല്ല് പൊന്നാണെ . . കൊയ്യാനറിയാത്തവരെയും നാവിട്ടലക്കുന്നവരെയും ഇവിടെ പരിഹസിക്കുന്നുണ്ട്. കൃഷിയുടെ

    ജീവിതം വിതയിടുകയും മരണം വന്ന് കൊയ്തെടുക്കുകയും ചെയ്യുന്ന വിശാലമായ പാടം ഒരുപാട് ചരിത്ര മുഹുർത്തത്തിനും സാക്ഷിയാണ്... അവിടെ പുതിയ ജീവിതം വീണ്ടും തളിർക്കുന്നു. കൊയ്തശേഷം വൈക്കോലിന്റെ അവശിഷ്ടങ്ങൾ കത്തിക്കറുണ്ടല്ലൊ. ആ ചാരം അടുത്ത വിതയ്ക്കു വളമാകുന്നു.

    മരണത്തിന്റെ ചിതയിലെ ചാരത്തിൽനിന്നു ഇതെപോലെ പുതിയ ജീവിതം തളിർക്കുന്നു .മരണത്തിൽ ഒടുങ്ങാതെ പിന്നെയും തുടരുന്ന ജീവിതം പാടത്തെ വിതയും കൊയ്ത്തും പോലെതന്നെയാണ് . ദുഖത്തിന്റെ പായൽ മാത്രമല്ല സന്തോഷത്തിന്റെ നെല്ലിപ്പൂന്തോട്ടവും ഗ്രാമ ജീവിതത്തിലുണ്ട്. രോഗദാരിദ്ര്യങ്ങളുടെ ചാഴി നെൽച്ചെടികളെയെന്നപോലെ കർഷകരുടെ ജീവിതത്തെയും ഊറ്റിക്കുടിക്കുകയാണ്.

    സമകാലീന കാർഷിക ജീവിതത്തിനു സന്ദേശം നല്കാനും , കൃഷിയുടെ പ്രധാന്ന്യം പറഞ്ഞുതരാനും , കാര്ഷിക കേരളത്തിന്റെ സംസ്ക്കാരം കനിച്ചുതരന്മ്, ഗ്രാമീണ ചിത്രം വരചുചെർക്കനും കന്നിക്കൊയ്ത്

    ReplyDelete
  6. മാമ്പഴം എന്ന കവിതയിളുടെ മലയാള മനസ്സിൽ നിത്യ നേടിയ കവിയാണ്‌ വൈലോപ്പിള്ളി. അദ്ദേഹത്തിന്റെ മാസ്റ്റർ പീസുകളിൽ ഒന്നായി കണക്കാക്കുന്ന കവിതയാണ് കന്നിക്കൊയ്ത്ത്. കാർഷിക സംസ്ക്കാരത്തിൽ അധിഷ്റിതമായ കേരളീയ ജീവിതത്തിന്റെ കണ്ണാടി പ്രതിഫലനമാണ് ഈ കവിത..

    പൊന്നുഷസിന്റെ കൊയ്ത്തിൽ നിന്നും ഊരി തെറിച്ച രസ്മിക ളോടാ ണ് നെൽകതിരിനെ ഉപമിച്ചിരിക്കുന്നത്.പ്രഭാതത്തിൽ തന്നെ പടത്തെത്തുന്ന കൊയ്ത്തുകാരെ വർണിച്ചുകൊണ്ടാണ് കവിത ആരംഭിക്കുന്നതും . ആകശത്തെ ഒരു പടമായി സങ്കല്പ്പിക്കുന്നുണ്ടിവിടെ.

    കതിർ എന്ന പദത്തിന് രശ്മി എന്നും നെൽകതിർ എന്നും അർഥം ഉണ്ട് . അതിനാൽ അവയുടെ സമ്യംചെയ്യാൽ ഏറെ മനോഹരവും അര്ഥ വത്താണ് ,പുഞ്ചപ്പാടത്തിനെ ഗ്രാമ ജീവിതത്തിന്റെ നാടകഭുമിയെന്നു വിശേഷിപ്പിക്കുമ്പോൾ പാടം സ്റ്റേജും കൃഷിക്കാർ കഥാപാത്രങ്ങളുമായിത്തീരുന്നു.ആ കഥാപാത്രങ്ങളുടെ സംഭാഷണം തുടർന്ന് കൊടുത്തിട്ടുണ്ട്. പഴയ തലമുറകളുടെ ജീവിതനാടകം അരങ്ങെറിയിരുന്നത് കാർഷിക പശ്ചാത്ത ലത്തിലാണെന്ന ചരിത്ര സത്യം ഇവിടെ നാം തിരിച്ചറിയുന്നു.

    കൊയ്യാൻ കുനിഞ്ഞു നില്ക്കുന്ന കൊയ്ത്തുകാരെ ആകശത്തെ വെള്ള മേഘനിരകളൊട് ഉപമിക്കുമ്പോഴും ഭുമീയെയും ആകശത്തെയും ബന്ധിപ്പിക്കാനാണ്‌ കവി ശ്രമിക്കുന്നത്. കൃഷിയെന്നത് പ്രപഞ്ച ചലനങ്ങളുടെ സ്വഭാവികമായ തുടർച്ചയാണെന്ന സൂചന ഇവിടെയുണ്ട്. മണ്ണിലെ ജോലിയെ വിണ്ണോളം ഉയർത്തുന്നു എന്നും വ്യാഖ്യാനിക്കാവുന്നതാണ്.

    ജോലിയിലുള്ള വൈദഗ്ദ്യമാണ് ഇവിടെ വ്യക്തികളുടെ വലിപ്പം നിശ്ചയിക്കുന്നത് നെല്ല് പൊന്നാണെ . എന്ന് പറയുന്നിടത്ത് നെല്ലിന്റെ വില മാത്രമല്ല സൂചിപ്പിക്കുന്നത് നെല്ല് തന്നെയാണ് കര്ഷകർക്ക് പൊന്ന് എന്നുകൂടിയാണ് . കൊയ്യാനറിയാത്തവരെയും നാവിട്ടലക്കുന്നവരെയും ഇവിടെ പരിഹസിക്കുന്നുണ്ട്.

    കാർഷിക ജീവിത ദുരിതം പേറുന്ന കർഷകരുടെ പയ്യാരങ്ങളെ യാണ് തുടർന്നു വിവരിക്കുന്നത് .അവരുടെ ഗ്രാമം ഈ പാടം പോലെ തന്നെയാണ്. ജീവിതം വിതയിടുകയും മരണം വന്ന് കൊയ്തെടുക്കുകയും ചെയ്യുന്ന വിശാലമായ പാടം. അവിടെ പുതിയ ജീവിതം വീണ്ടും തളിർക്കുന്നു. കൊയ്തശേഷം വൈക്കോലിന്റെ അവശിഷ്ടങ്ങൾ കത്തിക്കറുണ്ടല്ലൊ. ആ ചാരം അടുത്ത വിതയ്ക്കു വളമാകുന്നു. മരണത്തിന്റെ ചിതയിലെ ചാരത്തിൽനിന്നു ഇതെപോലെ പുതിയ ജീവിതം തളിർക്കുന്നു .മരണത്തിൽ ഒടുങ്ങാതെ പിന്നെയും തുടരുന്ന ജീവിതം പാടത്തെ വിതയും കൊയ്ത്തും പോലെതന്നെയാണ് . ദുഖത്തിന്റെ പായൽ മാത്രമല്ല സന്തോഷത്തിന്റെ നെല്ലിപ്പൂന്തോട്ടവും ഗ്രാമ ജീവിതത്തിലുണ്ട്. രോഗദാരിദ്ര്യങ്ങളുടെ ചാഴി നെൽച്ചെടികളെയെന്നപോലെ കർഷകരുടെ ജീവിതത്തെയും ഊറ്റിക്കുടിക്കുകയാണ്. എന്നാൽ പ്രേമപ്പഞ്ച വർണക്കിളിയും അവിടെ ചാഞ്ചാടുന്നു..വൈരുദ്ധ്യ ങ്ങളെ കാണാനുള്ള വൈലോപ്പിള്ളിയുടെ അസാമാന്യ ശേഷിക്ക് ഈ ഭാഗം മികച്ച ഉദാഹരണമാണ്‌.

    മരണത്തിനു കീഴ്പ്പെടുത്താൻ കഴിയാത്ത അമരത്വമാണ് ജനന മരണം. നാളെ പത്തിരട്ടിയയ് വിലയിപ്പാനാണ് കൊയ്ത്ത് . ഒരുപിടി മാറ്റിവയ്ക്കുന്ന സംസ്ക്കാരം നമുക്ക് ഇവിടെ കാണാം. നാളെക്കുള്ള കരുതലാണ് നാം കാണുന്നത്. ഇന്നു നാം അനുഭവിക്കുന്ന സുഖം പുർവ്വികരുടെ സമ്പാദ്യമാണ് ... ഇത്തരത്തിൽ ആശയ ങ്ങളുടെ ഒരു കൊയ്ത്തുതന്നെ കന്നിക്കൊയ്ത്തിൽ കാണാൻ അവസരം ഏറെയാണ്‌.

    ReplyDelete
  7. വൈലോപ്പിള്ളിയുടെ മാസ്റ്റർ പീസുകളിൽ ഒന്നായി കണക്കാക്കുന്ന കവിതയാണ് കന്നിക്കൊയ്ത്ത്. കാർഷിക കേരളമാണ് കവിതയിൽ ഉടനീളം കാണുന്നത്. ഗ്രാമീണ ചിത്രം തുലികയിലൂടെ വരച്ചു കാണിക്കാൻ വൈലോപ്പിള്ളി ശ്രമിക്കുന്നു,കന്നിക്കൊയ്ത്ത്,മകരക്കൊയ്ത്ത്, ശ്രീരേഖ, മാമ്പഴം.തുടങ്ങിയ അനേകം കാർഷിക -ഗ്രാമീണ മണമുള്ള കവിതകൾ വൈലോപ്പിള്ളിക്കുണ്ട് .

    പ്രഭാതത്തിൽ തന്നെ പടത്തെത്തുന്ന കൊയ്ത്തുകാരെ വർണിച്ചുകൊണ്ടാണ് കവിത ആരംഭിക്കുന്നത് . ആകശത്തെയും ഒരു പടമായി സങ്കല്പ്പിക്കുന്നുണ്ടിവിടെ. പോന്നുഷസ്സിന്റെ കൊയ്ത്തിൽ നിന്ന് ഊരിത്തെരിച്ച കതിരുകളായി പ്രഭാത സൂര്യ രശ്മികളെ ഭാവന ചെയ്തിരിക്കുന്നു.പുഞ്ചപ്പാടത്തിനെ ഗ്രാമ ജീവിതത്തിന്റെ നാടകഭുമിയെന്നു വിശേഷിപ്പിക്കുമ്പോൾ പാടം സ്റ്റേജും കൃഷിക്കാർ കഥാപാത്രങ്ങളുമായിത്തീരുന്നു.ആ കഥാപാത്രങ്ങളുടെ സംഭാഷണം തുടർന്ന് കൊടുത്തിട്ടുണ്ട്. പഴയ തലമുറകളുടെ ജീവിതനാടകം അരങ്ങെറിയിരുന്നത് കാർഷിക പശ്ചാത്തലത്തിലാണെന്ന ചരിത്രസത്യം കാണാൻ കഴിയുന്നു,

    കൊയ്യാൻ കുനിഞ്ഞു നില്ക്കുന്ന കൊയ്ത്തുകാരെ ആകശത്തെ വെള്ള മേഘനിരകളൊട് ഉപമിക്കുമ്പോഴും ഭുമീയെയും ആകശത്തെയും ബന്ധിപ്പിക്കാനാണ്‌ കവി ശ്രമിക്കുന്നത്. കൃഷിയെന്നത് പ്രപഞ്ച ചലനങ്ങളുടെ സ്വഭാവികമായ തുടർച്ചയാണെന്ന സൂചന ഇവിടെയുണ്ട്. മണ്ണിലെ ജോലിയെ വിണ്ണോളം ഉയർത്തുന്നു എന്നും വ്യാഖ്യാനിക്കാവുന്നതാണ്.

    ജോലിയിലുള്ള വൈദഗ്ദ്യമാണ് ഇവിടെ വ്യക്തികളുടെ വലിപ്പം നിശ്ചയിക്കുന്നത് നെല്ല് പൊന്നാണെ . എന്ന് പറയുന്നിടത്ത് നെല്ലിന്റെ വില മാത്രമല്ല സൂചിപ്പിക്കുന്നത് നെല്ല് തന്നെയാണ് കര്ഷകർക്ക് പൊന്ന് എന്നുകൂടിയാണ് . കൊയ്യാനറിയാത്തവരെയും നാവിട്ടലക്കുന്നവരെയും ഇവിടെ പരിഹസിക്കുന്നുണ്ട്.

    അവരുടെ പയ്യാരങ്ങളെ യാണ് തുടർന്നു വിവരിക്കുന്നത് .അവരുടെ ഗ്രാമം ഈ പാടം പോലെ തന്നെയാണ്. ജീവിതം വിതയിടുകയും മരണം വന്ന് കൊയ്തെടുക്കുകയും ചെയ്യുന്ന വിശാലമായ പാടം. അവിടെ പുതിയ ജീവിതം വീണ്ടും തളിർക്കുന്നു. കൊയ്തശേഷം വൈക്കോലിന്റെ അവശിഷ്ടങ്ങൾ കത്തിക്കറുണ്ടല്ലൊ. ആ ചാരം അടുത്ത വിതയ്ക്കു വളമാകുന്നു. മരണത്തിന്റെ ചിതയിലെ ചാരത്തിൽനിന്നു ഇതെപോലെ പുതിയ ജീവിതം തളിർക്കുന്നു .മരണത്തിൽ ഒടുങ്ങാതെ പിന്നെയും തുടരുന്ന ജീവിതം പാടത്തെ വിതയും കൊയ്ത്തും പോലെതന്നെയാണ് .

    ചുഴെയെത്തുന്ന രോഗദാരിദ്ര്യ -

    ച്ചാഴി യൂറ്റി ക്കുടി ച്ചതിൻ കോട്ടം;

    ചേം ചെറു മണി കൊത്തിടും പ്രേമ-

    പ്പഞ്ചവർണ്ണക്കിളിയുടെയാട്ടം !

    ദുഖത്തിന്റെ പായൽ മാത്രമല്ല സന്തോഷത്തിന്റെ നെല്ലിപ്പൂന്തോട്ടവും ഗ്രാമ ജീവിതത്തിലുണ്ട്. രോഗദാരിദ്ര്യങ്ങളുടെ ചാഴി നെൽച്ചെടികളെയെന്നപോലെ കർഷകരുടെ ജീവിതത്തെയും ഊറ്റിക്കുടിക്കുകയാണ്.

    എത്രവാര്ത്തകളുണ്ടിതെപ്പറ്റി -

    ക്കൊയ്ത്തു കാരുടെയിപ്പഴമ്പായിൽ !

    ഇത്തരത്തിൽ എത്ര കഥകൾ പറയാനുണ്ട് കർഷകർക്ക് . എങ്കിലും ഉൾ ത്തെളിവിന്റെ നെല്ലിപൂന്തൊട്ടം അവിടെക്കാണൻ ശ്രമിക്കുന്നു. കണ്ണുനീരിലും ചിരിക്കാൻ കഴിയുക എന്ന വിശാല പാടമാണ് അവർ കാണിച്ചുതരുന്നത്.

    ReplyDelete
  8. മലയാളത്തിന്റെ ശ്രീ എന്ന് അറിയപ്പെടുന്ന കവിയാണ്‌ വൈലോപ്പിള്ളി.ആദ്യ കാല തുലിക നാമം ആയിരുന്നു ഇത്.1911 ജനിച്ച വൈലോപ്പിള്ളി അനേകം കവിതകള നമുക്ക് പരിചയപ്പെടുത്തിയിട്ടുണ്ട് , കൊയ് ത്തും വിതയും ഉൽത്സവമക്കിയ ഏഴുത്തുകാരനാണ്‌ വൈലോപ്പിള്ളി ശ്രീധരമേനോൻ . കയപ്പവല്ലരി യുടെ ഗന്ധം കേരള മണ്ണിനു സമ്മനിച്ചും മാമ്പഴത്തിന്റെ കണ്ണിരിൽ മണ്ണിനെ കുതിർതും വൈലോപ്പിള്ളി കന്നികൊയ്തത് , ശ്രീരേഖ , കുടിയൊഴിക്കൽ ,തുടങ്ങിയ നിരവധി കൃതികൾ രചിച്ചിട്ടുണ്ട് ,

    പുലര്കാല ഉഷസിന്റെ രശ്മികൾ ചിന്നി ച്ചിതറി കിടക്കുന്നത് പോലെയാണു നെൽക്കതിരുകൾ പാടത്തു കിടക്കുന്നത് .. രസ്മികളുടെ നിറം കതിരിനൊ ട് സാമ്യം ചെയ്തും കതിരിന്റെ നാനാർത്ഥം പ്രയൊഗിക്കുന്നതിലൂടേയും അപൂർവമായ കാവ്യാ ഭംഗിയാണ് വായനക്കാരനെ ഏറെ സ്പർശിക്കുന്നത്

    കൊയ്തുപാ ടത്തെ മനുഷ്യാജീ വിതവുമയ് ബന്ധിപ്പിക്കുന്ന അപൂർവ്വ നിമിഷങ്ങളും കവിതയുടെ പ്രത്യേകതകളാണ് ' ജീവിതം ഒരു നാടകവും അതിലെ നടന്മാർ മനുഷ്തത യരുമാണ് എന്നാ മഹത്തായ ആശയം തന്നെ കവി പ്രയോഗിക്കുന്നു . കന്നി പ്പാട ത്തിലെ കർഷകസുന്ദരിമരെ കവി വാഗ്മയ ചിത്രത്തിലൂടെ അവ്ത്രരിപ്പിക്കുന്നു . ആകര്ഷക സുന്ദരിമാരുടെ നിൽപ്പിനെ പുലര്കലാതെ മെഘപരമ്പരയൊറ്റാന്നു സാമ്യം

    നെൽ പ്പാ ടങ്ങൾ സാധാരണ കാണാറുള്ള സംസാരങ്ങൾ ശാസ ന കൾ , കൃഷി പാഠം തുടങ്ങിയവ കന്നിക്കൊയ്ത്തിലും കാണാൻ സാധിക്കും എല്ലാം നന്നായി ചെയ്യാൻ പറയുന്നവർ തന്നെ നശിപ്പിക്കുന്ന കാഴ്ച്ചയും സാധാരണമാണ്.

    ഗ്രാമീണ കര്ഷക സമുഹത്തിന് ഒരുപാട് വേദനകളുടെ കഥകൾ പറയാനുണ്ട് . നിത്യവും വിതയെറ്റി മൃത്യു കൊയ്യുന്ന പാടം .മുൻ കൊയ്ത്തിന്റെ ചാമ്പലിൽ ജനിച്ച് പുതിയ തെളിവിന്റെ ഞാർകുട്ടമാണ് കാണുന്നത്. മരണ തുടർച്ചയാണ് ഇവിടെ സൂചന നൽകുന്നത് , മനുഷ്യ ജീവിതവും പാടവും സമാന്തരമായി തീരുകയാണ് ഇവിടെ .വേദനയുടെ കെടും പയലിൻ മീതെ പ്രതീക്ഷയുടെ ഒരു നെല്ലിപ്പുന്തോട്ടം അവരും സ്വപ്നം കാണുന്നു..

    രോഗവും ദാരിദ്ര്യവും ജീവിതത്തിന്റെ ജീവന ഊറ്റി കുടിക്കുന്ന ചഴിയാണ് ,

    കണ്ണിരിലും പുഞ്ചിരിക്കുക എന്നാ ആശയവും സ്വന്തം വിയര്പ്പ് തുള്ളിയും കന്നുനീർതുള്ളിയും ഉള്ളിലൊതുക്കി സമുഹത്തിനു പുഞ്ചിരിയും സമൃദ്ധിയും നല്കാൻ ശ്രമിക്കുന്ന കര്ഷക ഹൃദയമാണ് ഇവിടെ ഒളിഞ്ഞിരിക്കുന്നത്‌

    ഹാ , വിജിഗീഷു മൃത്യു വിന്നാമോ

    ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ?"

    നിർദയം മരണം വന്നു കയറുമ്പോഴും നാളെക്കു കരുതിവേചാന്നു പരമ്പര്യം മറയുന്ന്ത് ഓരോകൊയ്തും അടുത്തവിത്ത് ഇറക്കതിനന്നു നമ്മെ ഓർമിപ്പിക്കുന്നു ;

    ReplyDelete
  9. വൈലോപ്പിള്ളിയുടെ കവിതകൾ എന്നും മലയാളത്തിനു ഒരു മധുരക്കനിയാണ്.മുട്ടോളം വെള്ളത്തിൽ കോരിച്ചൊരിയുന്ന മഴയത്ത് കന്നിക്കൊയ്ത് ഇറങ്ങുന്നു..വേനലിൽ വറ്റിവരണ്ട ഭുമി ഒരുതുള്ളി വെള്ളത്തിനായി ദാഹിച്ച് വലഞ്ഞിരിക്കുമ്പൊൾ ആർത്തലച്ച് പെയ്ത മഴകഴിഞ്ഞാണ് കന്നിക്കൊയ്ത്തിന്റെ കൃഷി ഇറക്കുന്നത്,,ഇങ്ങനെ കാർഷിക ജീവിതത്തിന്റെ സ്പന്ദനം തന്നെ കവിതകളിൽ കേൾക്കാൻ ഇടം നല്കുന്നു വൈലോപ്പിള്ളി.

    കന്നിക്കൊയ്ത്ത് , മകരക്കൊയ്ത്ത്, മാമ്പഴം, ശ്രീരേഖ, തുടങ്ങിയ അനേകം കവിതകൾ രചിച്ച വൈലോപ്പിള്ളി കന്നിക്കൊയ്ത്തിൽ കാർഷിക സംസ്ക്കാര കേരളം വിശാലമായ കാഴ്ച്ചപ്പാടിൽ കാണുകയാണ്.

    കെട്ടിവെച്ചിരിക്കുന്ന മുടി കച്ച മുണ്ട് കൊണ്ട് മൂടിയും ഉടുത്തിരിക്കുന്ന തുണി ചായ്ച്ചെന്നു കുത്തിയും മുരുക്കിചുവപ്പിച്ചും കൈയിൽ അരിവാളു കളുമായി നിരന്നുനിൽക്കുന്ന സ്രീകൾ പുലർകലത്തെ തൂ വെള്ള മേഖ പരമ്പര പോലെയാണെന്ന് കവി പറയുന്നു.പ്രഭാതത്തിൽ തന്നെ പടത്തെത്തുന്ന കൊയ്ത്തുകാരെയും നെൽക്കതിരിനെയും വർണിച്ചുകൊണ്ടാണ് കവിത ആരംഭിക്കുന്നത് . ആകശത്തെയും ഒരു പടമായി സങ്കല്പ്പിക്കുന്നുണ്ടിവിടെ. പോന്നുഷസ്സിന്റെ കൊയ്ത്തിൽ നിന്ന് ഊരിത്തെരിച്ച കതിരുകളായി പ്രഭാത സൂര്യ രശ്മികളെ ഭാവന ചെയ്തിരിക്കുന്നു.

    കതിർ എന്ന പദത്തിന്റെ നാനാർത്ഥ സാധ്യതകളെ നന്നായി പ്രയോജനപ്പെടുത്തുന്നു. പുഞ്ചപ്പാടത്തിനെ ഗ്രാമ ജീവിതത്തിന്റെ നാടകഭുമിയെന്നു വിശേഷിപ്പിക്കുമ്പോൾ പാടം സ്റ്റേജും കൃഷിക്കാർ കഥാപാത്രങ്ങളുമായിത്തീരുന്നു.ആ കഥാപാത്രങ്ങളുടെ സംഭാഷണം തുടർന്ന് കൊടുത്തിട്ടുണ്ട്. പഴയ തലമുറകളുടെ ജീവിതനാടകം അരങ്ങെറിയിരുന്നത് കാർഷിക പശ്ചാത്ത ലത്തിലാണെന്ന ചരിത്ര സത്യം ഇവിടെ നാം തിരിച്ചറിയുന്നു.

    കൊയ്യാൻ കുനിഞ്ഞു നില്ക്കുന്ന കൊയ്ത്തുകാരെ ആകശത്തെ വെള്ള മേഘനിരകളൊട് ഉപമിക്കുമ്പോഴും ഭുമീയെയും ആകശത്തെയും ബന്ധിപ്പിക്കാനാണ്‌ കവി ശ്രമിക്കുന്നത്. കൃഷിയെന്നത് പ്രപഞ്ച ചലനങ്ങളുടെ സ്വഭാവികമായ തുടർച്ചയാണെന്ന സൂചന ഇവിടെയുണ്ട്. മണ്ണിലെ ജോലിയെ വിണ്ണോളം ഉയർത്തുന്നു എന്നും വ്യാഖ്യാനിക്കാവുന്നതാണ്.

    ജോലിയിലുള്ള വൈദഗ്ദ്യമാണ് ഇവിടെ വ്യക്തികളുടെ വലിപ്പം നിശ്ചയിക്കുന്നത് നെല്ല് പൊന്നാണെ . എന്ന് പറയുന്നിടത്ത് നെല്ലിന്റെ വില മാത്രമല്ല സൂചിപ്പിക്കുന്നത് നെല്ല് തന്നെയാണ് കര്ഷകർക്ക് പൊന്ന് എന്നുകൂടിയാണ് . കൊയ്യാനറിയാത്തവരെയും നാവിട്ടലക്കുന്നവരെയും ഇവിടെ പരിഹസിക്കുന്നുണ്ട്.

    അവരുടെ പയ്യാരങ്ങളെ യാണ് തുടർന്നു വിവരിക്കുന്നത് .അവരുടെ ഗ്രാമം ഈ പാടം പോലെ തന്നെയാണ്. ജീവിതം വിതയിടുകയും മരണം വന്ന് കൊയ്തെടുക്കുകയും ചെയ്യുന്ന വിശാലമായ പാടം. അവിടെ പുതിയ ജീവിതം വീണ്ടും തളിർക്കുന്നു. കൊയ്തശേഷം വൈക്കോലിന്റെ അവശിഷ്ടങ്ങൾ കത്തിക്കറുണ്ടല്ലൊ. ആ ചാരം അടുത്ത വിതയ്ക്കു വളമാകുന്നു. മരണത്തിന്റെ ചിതയിലെ ചാരത്തിൽനിന്നു ഇതെപോലെ പുതിയ ജീവിതം തളിർക്കുന്നു .മരണത്തിൽ ഒടുങ്ങാതെ പിന്നെയും തുടരുന്ന ജീവിതം പാടത്തെ വിതയും കൊയ്ത്തും പോലെതന്നെയാണ് . ദുഖത്തിന്റെ പായൽ മാത്രമല്ല സന്തോഷത്തിന്റെ നെല്ലിപ്പൂന്തോട്ടവും ഗ്രാമ ജീവിതത്തിലുണ്ട്. രോഗദാരിദ്ര്യങ്ങളുടെ ചാഴി നെൽച്ചെടികളെയെന്നപോലെ കർഷകരുടെ ജീവിതത്തെയും ഊറ്റിക്കുടിക്കുകയാണ്. എന്നാൽ പ്രേമപ്പഞ്ച വർണക്കിളിയും അവിടെ ചാഞ്ചാടുന്നു..

    ReplyDelete
  10. സ്വന്തമായ കാവ്യാ ശൈലിയിൽ ഏകാന്ത പഥികനായി സഞ്ചരിച്ച് ചിരപ്രതിഷ്ഠ നേടിയ കവിയാണ്‌ വൈലോപ്പിള്ളി ശ്രീധരമേനോൻ. കാച്ചിക്കുറുക്കിയ കവിതകൾ എന്നാണ് അദ്ദേഹത്തിന്റെ കവിതകള അറിയപ്പെടുന്നത്,വൈലോപ്പിള്ളിയുടെ മാസ്റ്റർ പീസുകളിൽ ഒന്നായി കണക്കാക്കുന്ന കവിതയാണ് കന്നിക്കൊയ്ത്ത്.

    കന്നിക്കൊയ്ത്ത് എന്നാ കവിതയിൽ കൊയ്ത്ത് ഒരു ഉത്സവം പോലെ ആഘോഷിക്കുകയാണ് കവി.

    പ്രഭാതത്തിൽ തന്നെ പടത്തെത്തുന്ന കൊയ്ത്തുകാരെ വർണിച്ചുകൊണ്ടാണ് കവിത ആരംഭിക്കുന്നത് . ആകശത്തെയും ഒരു പടമായി സങ്കല്പ്പിക്കുന്നുണ്ടിവിടെ. പോന്നുഷസ്സിന്റെ കൊയ്ത്തിൽ നിന്ന് ഊരിത്തെരിച്ച കതിരുകളായി പ്രഭാത സൂര്യ രശ്മികളെ ഭാവന ചെയ്തിരിക്കുന്നു.

    കതിർ എന്ന പദത്തിന്റെ നാനാർത്ഥ സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന ആദ്യ കവിതാശകലം തന്നെ നെൽക്കതിരിന്റെ ഉയര്ച്ച,പ്രാധാന്യം വ്യകതമാക്കുന്നു. നെൽക്കതിർ സമിക്ക് സമാനം അന്നതും അവയുടെ നിറം സ്വർണം ആകുന്നതും ഇതിനു സഹായകമായ ഒന്നാണ് . പുഞ്ചപ്പാടത്തിനെ ഗ്രാമ ജീവിതത്തിന്റെ നാടകഭുമിയെന്നു വിശേഷിപ്പിക്കുമ്പോൾ പാടം സ്റ്റേജും കൃഷിക്കാർ കഥാപാത്രങ്ങളുമായിത്തീരുന്നു.ആ കഥാപാത്രങ്ങളുടെ സംഭാഷണം തുടർന്ന് കൊടുത്തിട്ടുണ്ട്. പഴയ തലമുറകളുടെ ജീവിതനാടകം അരങ്ങെറിയിരുന്നത് കാർഷിക പശ്ചാത്ത ലത്തിലാണെന്ന ചരിത്ര സത്യം ഇവിടെ നാം തിരിച്ചറിയുന്നു.

    കൊയ്യാൻ കുനിഞ്ഞു നില്ക്കുന്ന കൊയ്ത്തുകാരെ ആകശത്തെ വെള്ള മേഘനിരകളൊട് ഉപമിക്കുമ്പോഴും ഭുമീയെയും ആകശത്തെയും ബന്ധിപ്പിക്കാനാണ്‌ കവി ശ്രമിക്കുന്നത്. കൃഷിയെന്നത് പ്രപഞ്ച ചലനങ്ങളുടെ സ്വഭാവികമായ തുടർച്ചയാണെന്ന സൂചന ഇവിടെയുണ്ട്. മണ്ണിലെ ജോലിയെ വിണ്ണോളം ഉയർത്തുന്നു എന്നും വ്യാഖ്യാനിക്കാവുന്നതാണ്.

    ജോലിയിലുള്ള വൈദഗ്ദ്യമാണ് ഇവിടെ വ്യക്തികളുടെ വലിപ്പം നിശ്ചയിക്കുന്നത് നെല്ല് പൊന്നാണെ . എന്ന് പറയുന്നിടത്ത് നെല്ലിന്റെ വില മാത്രമല്ല സൂചിപ്പിക്കുന്നത് നെല്ല് തന്നെയാണ് കര്ഷകർക്ക് പൊന്ന് എന്നുകൂടിയാണ് . കൊയ്യാനറിയാത്തവരെയും നാവിട്ടലക്കുന്നവരെയും ഇവിടെ പരിഹസിക്കുന്നുണ്ട്.

    അവരുടെ പയ്യാരങ്ങളെ യാണ് തുടർന്നു വിവരിക്കുന്നത് .അവരുടെ ഗ്രാമം ഈ പാടം പോലെ തന്നെയാണ്. ജീവിതം വിതയിടുകയും മരണം വന്ന് കൊയ്തെടുക്കുകയും ചെയ്യുന്ന വിശാലമായ പാടം. അവിടെ പുതിയ ജീവിതം വീണ്ടും തളിർക്കുന്നു. കൊയ്തശേഷം വൈക്കോലിന്റെ അവശിഷ്ടങ്ങൾ കത്തിക്കറുണ്ടല്ലൊ. ആ ചാരം അടുത്ത വിതയ്ക്കു വളമാകുന്നു. മരണത്തിന്റെ ചിതയിലെ ചാരത്തിൽനിന്നു ഇതെപോലെ പുതിയ ജീവിതം തളിർക്കുന്നു .മരണത്തിൽ ഒടുങ്ങാതെ പിന്നെയും തുടരുന്ന ജീവിതം പാടത്തെ വിതയും കൊയ്ത്തും പോലെതന്നെയാണ് . ദുഖത്തിന്റെ പായൽ മാത്രമല്ല സന്തോഷത്തിന്റെ നെല്ലിപ്പൂന്തോട്ടവും ഗ്രാമ ജീവിതത്തിലുണ്ട്. രോഗദാരിദ്ര്യങ്ങളുടെ ചാഴി നെൽച്ചെടികളെയെന്നപോലെ കർഷകരുടെ ജീവിതത്തെയും ഊറ്റിക്കുടിക്കുകയാണ്. എന്നാൽ പ്രേമപ്പഞ്ച വർണക്കിളിയും അവിടെ ചാഞ്ചാടുന്നു..

    വൈരുദ്ധ്യ ങ്ങളെ കാണാനുള്ള വൈലോപ്പിള്ളിയുടെ അസാമാന്യ ശേഷിക്ക് ഈ ഭാഗം മികച്ച ഉദാഹരണമാണ്‌.

    മൃത്യു ആകുന്ന ജീവിതം ദയ ഇല്ലാതെ മെതിച്ചെടുക്കുകയാണ് മെതിച്ചെടുത്തത്തിനു ശേഷം കുറച്ച് വിത്ത് വീണ്ടും പത്തിരട്ടിയായി വിതയ്ക്കാൻ വയ്ക്കുന്നു. സന്താന പരമ്പര വംശം പോലെ മരണത്തിനു നിത്യ ജയം ഉണ്ടാകില്ല എന്ന സത്യം കാണിക്കുകയാണ് കവി.

    ഹ വിജിഗീഷു മ്രുത്യുവിനാമൊ ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ... എന്ന കവിത ശകലം നിത്യമായി തെന്നെ നില്ക്കുന്നു.

    ReplyDelete
  11. ജീവിത യാഥാർഥ്യങ്ങളെ പച്ചയായി ചിത്രികരിക്കുന്ന കവിതകൾ എഴുതി ശ്രദ്ദേയനായ മലയാള സാഹിത്യ കാരനാണ് വൈലോപ്പിള്ളി ശ്രീധരമേനോൻ.കന്നിക്കൊയത്ത് ,ശ്രീരേഖ,ഓണപ്പാട്ടുകൾ,കുടിയൊഴിക്കൽ , വിട,മകരക്കൊയ്ത്ത്,തുടങ്ങിയവയാണ് പ്രധാന കൃതികൾ .

    ഭാവിയിൽ നമ്മൾ തീവില കൊടുത്ത് വാങ്ങിക്കേണ്ട നെല്ലിനെയും അതിന്റെ കൊയ്ത്ത്ത്തിനെയും കുറിച്ചാണ് വൈലോപ്പിള്ളി കന്നിക്കൊയ്ത്ത് എന്ന കവിതയിലൂടെ വർണ്ണിച്ചിരിക്കുന്നത് കൊയ്ത്തിനെക്കു റിച്ച് കൂടിത്തൽ അറിവ് ഇല്ലാതിരിക്കുന്ന പുതുതലമുരപൊലും ഈ കവിതവയിച്ചൽ അതിനെക്കുറിച്ച് അറിവ് ലഭിക്കും

    കൊയ്ത്തുകാലം അടുക്കുമ്പോൾ സ്വർണ്ണ നിറത്തിൽ വിളഞ്ഞു കിടക്കുന്ന നെൽകതിരിനെ കുറിച്ച് വളരെ ഭംഗിയായിത്തന്നെ വർണ്ണിച്ചിരിക്കുന്നു . കൊയ്ത്തുകാലം അടുക്കുമ്പോൾ അരിവളിമായി പാ ടത്തെത്തുന്ന കർഷക സ്ത്രീകൾ എത്ര മനോഹരമായ കാഴ്ച്ചയാണ് സമ്മാനിക്കുന്നത് .

    ജനന മരണങ്ങൾ ഒരു വിതയോടും മെതിയോടും സാമ്യം ചെയ്യുമ്പോൾ ഭാവനയുടെ വേറിട്ട തലങ്ങൾ കാണാൻ കഴിയും . കൊയ്തതിനെ പ്രകൃതി

    ReplyDelete
  12. മലയാളത്തിലെ മുൻനിര എഴുത്തുകാരിൽ പ്രധാനിയാണ്‌ വൈലോപ്പള്ളി ശ്രീധരമേനോൻ

    കൊയ് ത്തും വിതയും വിഷയമാക്കിയ പ്രശസ്ത ഏഴു ത്തു കാരനാണ്‌ വൈലോപ്പിള്ളി . കയപ്പവല്ലരി,മാബഴം .കന്നികൊയ്തത് , ശ്രീരേഖ , കുടിയൊഴിക്കൽ ,തുടങ്ങിയ നിരവധി കൃതികൾ രചിച്ചു

    പൊന്നുഷസിന്റെ വർണനയോടെ ആരംഭിക്കുന്ന കന്നികൊയ്ത്ത് പുലര്കാല ഉഷസിന്റെ രശ്മികൾ ചിന്നി ച്ചിതറി കിടക്കുന്നത് പോലെ യാണു എ ന്നുപറയുന്നു . രസ്മികളുടെ നിറം കതിരിനൊ ട് സാമ്യം ചെയ്തും കതിരിന്റെ നാനാർത്ഥം പ്രയൊഗിക്കുന്നതിലൂ ടേയും അപൂർവമായ കാവ്യാ ഭംഗിയാണ് കവി അവതരിപ്പിക്കുന്നത് ' വായനക്കാരെ കവിതയുടെ വശ്യ മുഖം കാണിക്കുകയാണ്

    കൊയ്തുപ്പാടത്ത് ജീവതത്തിന്റെ വ്യത്യസ്ത ഭാവങ്ങളും മനുഷ്യാജീ വിതവുമയ് ബന്ധിപ്പിക്കുന്ന അപൂർവ്വ നിമിഷങ്ങളും കവിതയുടെ പ്രത്യേകതകളായി കന്നികൊയ്ത്തിൽ നിഴലിച്ചു നില്ക്കുന്നു ' ജീവിതം ഒരു നാടകവും അതിലെ നടന്മാർ മനുഷ്തത യരുമാണ് എന്നാ മഹത്തായ ആശയം തന്നെ കവി പ്രയോഗിക്കുന്നു . കന്നി പ്പാട ത്തിലെ കർഷകസുന്ദരിമരെ കവി വാഗ്മയ ചിത്രത്തിലൂടെ അവ്ത്രരിപ്പിക്കുന്നു . ആകര്ഷക സുന്ദരിമാരുടെ നിൽപ്പിനെ പുലര്കലാതെ മേഘപര മ്പരകലൊദെ സാമ്യും ചെയുന്നത് ഏറെമനോഹരമാണ് '

    സാധാരണ കാണാറുള്ള നെൽ കൃഷി ഇടങ്ങളിൽ സംസാരങ്ങൾ, ശാസ ന കൾ , കൃഷി പാഠം തുടങ്ങിയവ കന്നിക്കൊയ്ത്തിലും കാണാൻ സാധിക്കും ,എല്ലാം നന്നായി ചെയ്യാൻ പറയുന്നവർ തന്നെ നശിപ്പിക്കുന്ന കാഴ്ച്ചയും സാധാരണമാണ്. പരിഹാസത്തിലൂടെ കൃഷിയിട ങ്ങ ളിലെ പോരായ്മകൾ ച്ചുണ്ടിക്കണി ക്കാനും കവിശ്ര മിക്കുന്നു

    ഗ്രാമീണ കര്ഷക സമുഹത്തിന് ഒരുപാട് വേദനകളുടെ കഥകൾ പറയാനുണ്ട് . നിത്യവും വിതയെറ്റി മൃത്യു കൊയ്യുന്ന പാടം .മുൻ കൊയ്ത്തിന്റെ ചാമ്പലിൽ ജനിച്ച് പുതിയ തെളിവിന്റെ ഞാർകുട്ടമാണ് കാണുന്നത്. മരണ തുടർച്ചയാണ് ഇവിടെ സൂചന നൽകുന്നത് , മനുഷ്യ ജീവിതവും പാടവും സമാന്തരമായി തീരുകയാണ് ഇവിടെ .വേദനയുടെ കെടും പയലിൻ മീതെ പ്രതീക്ഷയുടെ ഒരു നെല്ലിപ്പുന്തോട്ടം അവരും സ്വപ്നം കാണുന്നു..

    രോഗവും ദാരിദ്ര്യവും ജീവിതത്തിന്റെ ജീവന ഊറ്റി കുടിക്കുന്ന ചഴിയാണ് ,

    കണ്ണിരിലും പുഞ്ചിരിക്കുക എന്നാ ആശയവും സ്വന്തം വിയര്പ്പ് തുള്ളിയും കന്നുനീർതുള്ളിയും ഉള്ളിലൊതുക്കി സമുഹത്തിനു പുഞ്ചിരിയും സമൃദ്ധിയും നല്കാൻ ശ്രമിക്കുന്ന കര്ഷക ഹൃദയമാണ് ഇവിടെ ഒളിഞ്ഞിരിക്കുന്നത്‌

    പത്തിരട്ടി യായ് പൊൻ വിളയിപ്പാൻ .

    കന്നിനാളിലെക്കൊയ്ത്തിനു വേണ്ടി

    മന്നിലാദിയിൽ നട്ട വിത്തെല്ലാം

    പൊന്നലയലച്ചെത്തുന്നു, നോക്കു ,

    പിന്നെയെത്രയോ കൊയ്ത്തുപാടത്തിൽ !

    ഹാ , വിജിഗീഷു മൃത്യു വിന്നാമോ

    ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ?"

    നിർദയം മരണം വന്നു കയറുമ്പോഴും നാളെക്കു കരുതിവേചാന്നു പരമ്പര്യം മറയുന്ന്ത് ഓരോകൊയ്തും അടുത്തവിത്ത് ഇറക്കതിനന്നു നമ്മെ ഓർമിപ്പിക്കുന്നു ; പുതിയതലമുറ യുടെ കർഷിക മനോഭാവത്തിനു മറ്റംവരുതുവാൻ ഈ കവിതാപടനതിലൂടെ സാധിക്കും

    ReplyDelete
  13. വൈലോപ്പിള്ളി ശ്രീധരമേനോന്റെ പ്രസസ്തമയ കന്നിക്കൊയ്ത്ത് . കൃഷിയും മണ്ണും മനുഷ്യനും വൈലോപ്പിള്ളിയു ടെ ഇഷ്ട്ട വിഷയങ്ങളാണ്. ,കന്നിക്കൊയ്ത്ത് മകരക്കൊയ്ത്ത്, മാമ്പഴം, കയ്പ്പവല്ലരി, തുടങ്ങിയ അനേകം കവിതകൾ വൈലോപ്പിള്ളിക്കുണ്ട് .

    പൊന്നുഷസിന്റെ കൊയ്ത്തിൽ നിന്നുരി -

    ച്ചിന്നിയ ചുറ്റും കിടക്കെ ,

    എന്നരംഭിക്കുന്ന ഈ കവിതയിൽ കൊയ്ത്തുകർ പുഞ്ചയിൽ കൃഷിചെയ്യുന്നത് ഗ്രാമ ജീവിതമാകുന്ന നാടകശാലയിൽ മനുഷ്യന്റെ പോലെയാണ്. വിത ഇറങ്ങുന്നു കൊയ്യുന്നു, മനുഷ്യൻ ജനിക്കുന്നു ജീവിതം അഭിനയിക്കുന്നു മരിക്കുന്നു... ഇതു കവിതയിലുടനീളം കാണുന്നത് . എങ്കിലും

    ഹാ, വിജിഗീഷു മൃത്യു വിന്നമോ

    ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ "

    കാരണം ,

    വിത്തൊരിത്തിരി വയ്ക്കുന്നു ,വീണ്ടും

    പത്തിരട്ടിയായ് പൊൻ വിളയിപ്പൻ ..

    അവതന്നെയാണ് തുടർന്നുവരുന്ന കൊയ്ത്തുപടത്തിൽ പൊന്നലയലച്ചെത്തുന്നത് ...

    അത്തലിൻ കൊടും പായലിൻ മീതെ ചാമ്പലായ കുറ്റിയിൽ നിന്നും മുളച്ച്പോന്തുന്ന പ്രതീക്ഷയുടെ മുകളങ്ങൾ നാളയെ ക്കുറിച്ച് ഉള്ള ശുഭപ്രതീക്ഷയാണ് ....

    ReplyDelete
  14. ഈ കവിത എനിക്ക് വളരെ ഇഷ്ട്ടമായി മണ്ണിനെ പ്രണയിക്കുന്ന കവിയാണ് വൈലോപ്പള്ളി ശ്രീധരമേനോൻ . പാടാനും കേൾക്കാനും ഇമ്പ മാർന്ന കാവ്യാ രീതിയാണ്‌ കവിയുടേത് മകരകൊയ്ത് ; പച്ചക്കുതിര ; കുന്നിമണികൾ ; കുടിയൊഴിക്കൽ തുടങ്ങിയ കവിതകള ശ്രദ്ധേയമാണ് .

    തമ്മിൽ പേശുന്ന കൊയ്ത്ത് അരീ വാ ളുകൾ കൃഷി ഇടങ്ങളില ആന്നു കന്നുന്നത് ജീവിതവും മരണവും തമ്മിലുള്ള ബന്ധം വിതയും കൊയത്തുമായ് സാമ്യം ചെയ്യുന്നു മരണത്തിനു വംശത്തെ ഇല്ലാതാക്കാൻ കഴിയില്ല തലമുറകളിലൂടെ അവ നിലനില്ക്കുന്നു

    പുതിയ ഒരു വയന്ന അനുഭവം തരുവാൻ കന്നികൊയ്തിനു കഴിയുന്നു '

    ReplyDelete
  15. .മലയാളിയുടെ ഏറ്റവും സൂക്ഷ്മമായ രഹസ്യങ്ങളിൽ രൂപകങ്ങളുടെ വിരലുകൾകൊണ്ട്‌ സ്പർശിച്ച കവിയാണ്‌ വൈലോപ്പിള്ളി. എല്ലാ മരുഭൂമികളെയും നാമകരണം ചെയ്തു മുന്നേറുന്ന അജ്ഞാതനായ പ്രവാചകനെപ്പോലെ മലയാളിയുടെ വയലുകൾക്കും തൊടികൾക്കും സഹ്യപർവ്വതത്തിനും കയ്പവല്ലരിയ്ക്കും മണത്തിനും മഴകൾക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നൽകിയ വൈലോപ്പിള്ളി, കേരളത്തിന്റെ പുൽനാമ്പിനെ നെഞ്ചിലമർത്തിക്കൊണ്ട്‌ എല്ലാ സമുദ്രങ്ങൾക്കും മുകളിൽ വളർന്നു നിൽക്കുന്നു.

    മാമ്പൂവിന്റെ മണവും കൊണ്ടെത്തുന്ന വൃശ്ചികക്കാറ്റ്‌ മലയാളിയുടെ ഓർമ്മകളിലേക്ക്‌ സങ്കടത്തിന്റെ ഒരശ്രുധാരയും കൊണ്ടുവരുന്നുണ്ടുണ്ട്‌. വൈലോപ്പിള്ളിയു ടെമാമ്പഴത്തിലൂടെ മലയാളി അനുഭവിച്ചറിഞ്ഞ ആ പുത്രദുഃഖം,ഒരു പക്ഷേ, ഭൂമിയുടെ അനശ്വരമായ മാതൃത്വത്തിലേക്ക്‌ തിരിച്ചുപോയ പുത്രന്മാരുടെയും ജനപദങ്ങളുടെയും ഖേദമുണർത്തുന്നു.

    പൊന്നുഷസിന്റെ കൊയ്ത്തിൽ നിന്നും ഊരി തെറിച്ച രസ്മികളോടാണ് നെൽകതിരിനെ ഉപമിച്ചിരിക്കുന്നത്.പ്രഭാതത്തിൽ തന്നെ പടത്തെത്തുന്ന കൊയ്ത്തുകാരെ വർണിച്ചുകൊണ്ടാണ് കവിത ആരംഭിക്കുന്നതും .കതിർ എന്ന പദത്തിന് രശ്മി എന്നും നെൽകതിർ എന്നും അർഥം ഉണ്ട് . അതിനാൽ അവയുടെ സമ്യംചെയ്യാൽ ഏറെ മനോഹരവും അര്ഥ വത്താണ് ,

    പുഞ്ചപ്പാടത്തിനെ ഗ്രാമ ജീവിതത്തിന്റെ നാടകഭുമിയെന്നു വിശേഷിപ്പിക്കുമ്പോൾ പാടം സ്റ്റേജും കൃഷിക്കാർ കഥാപാത്രങ്ങളുമായിത്തീരുന്നു.കഥാപാത്രങ്ങളുടെ സംഭാഷണം തുടർന്ന് കൊടുത്തിട്ടുണ്ട്. പഴയ തലമുറകളുടെ ജീവിതനാടകം അരങ്ങെറിയിരുന്നത് കാർഷിക ചരിത്ര സത്യം ഇവിടെ നാം മനസിലാക്കുന്നു

    കൊയ്യാൻ കുനിഞ്ഞു നില്ക്കുന്ന കൊയ്ത്തുകാരെ ആകശത്തെ വെള്ള മേഘനിരകളൊട് ഉപമിക്കുമ്പോഴും ഭുമീയെയും ആകശത്തെയും ബന്ധിപ്പിക്കാനാണ്‌ കവി ശ്രമിക്കുന്നത്. കൃഷിയെന്നത് പ്രപഞ്ച ചലനങ്ങളുടെ സ്വഭാവികമായ തുടർച്ചയാണെന്ന സൂചന ഇവിടെയുണ്ട്. മണ്ണിലെ ജോലിയെ വിണ്ണോളം ഉയർത്തുന്നു എന്നും വ്യാഖ്യാനിക്കാവുന്നതാണ്.

    ജോലിയിലുള്ള വൈദഗ്ദ്യമാണ് ഇവിടെ വ്യക്തികളുടെ വലിപ്പം നിശ്ചയിക്കുന്നത് നെല്ല് പൊന്നാണെ . എന്ന് പറയുന്നിടത്ത് നെല്ലിന്റെ വില മാത്രമല്ല സൂചിപ്പിക്കുന്നത് നെല്ല് തന്നെയാണ് പൊന്ന് എന്നുകൂടിയാണ് .

    കാർഷിക ജീവിത ദുരിതം പേറുന്ന കർഷകരുടെ ദുരിതമാണ്‌ തുടർന്നു വിവരിക്കുന്നത് .അവരുടെ ജീവിതം പാടം പോലെയാണ്. ജീവിതം വിതയിടുകയും മരണം വന്ന് കൊയ്തെടുക്കുകയും ചെയ്യുന്ന വിശാലമായ പാടം. അവിടെ പുതിയ ജീവിതം വീണ്ടും തളിർക്കുന്നു. കൊയ്തശേഷം വൈക്കോലിന്റെ അവശിഷ്ടങ്ങൾ കത്തിക്കറുണ്ടല്ലൊ. ആ ചാരം അടുത്ത വിതയ്ക്കു വളമാകുന്നു.

    മരണത്തിന്റെ ചിതയിലെ ചാരത്തിൽനിന്നു ഇതെപോലെ പുതിയ ജീവിതം തളിർക്കുന്നു .മരണത്തിൽ ഒടുങ്ങാതെ പിന്നെയും തുടരുന്ന ജീവിതം പാടത്തെ വിതയും കൊയ്ത്തും പോലെതന്നെയാണ് . ദുഖത്തിന്റെ പായൽ മാത്രമല്ല സന്തോഷത്തിന്റെ നെല്ലിപ്പൂന്തോട്ടവും ഗ്രാമ ജീവിതത്തിലുണ്ട്.

    രോഗദാരിദ്ര്യങ്ങളുടെ ചാഴി നെൽച്ചെടികളെയെന്നപോലെ കർഷകരുടെ ജീവിതത്തെയും ഊറ്റിക്കുടിക്കുകയാണ്.എങ്കിലും ഒരുപിടി മാറ്റിവയ്ക്കുന്ന സംസ്ക്കാരം നമുക്ക് ഇവിടെ കാണാം. നാളെക്കുള്ള കാണുന്നത്. നാം അനുഭവിക്കുതു പുർവ്വികരുടെ സമ്പാദ്യമാണ് ആശയ വൈവിദ്ധ്യം കവിതയുടെ ഭംഗി കൂട്ടുന്നു

    ReplyDelete
  16. 1911 ജനിച്ച വൈലോപ്പിള്ളി ശ്രീധരമേനോൻ . കയപ്പവല്ലരി യുടെ ഗന്ധം കേരള മണ്ണിനു സമ്മനിച്ചും മാമ്പഴത്തിന്റെ കണ്ണിരിൽ മണ്ണിനെ കുതിർതും വൈലോപ്പിള്ളി കന്നികൊയ്തത് , ശ്രീരേഖ , കുടിയൊഴിക്കൽ ,തുടങ്ങിയ നിരവധി കൃതികൾ രചിച്ചിട്ടുണ്ട് ,

    ഉഷസിന്റെ രശ്മികൾ ചിന്നിച്ചിതറി കിടക്കുന്നത് പോലെയാണു നെൽക്കതിരുകൾ പാടത്തു കിടക്കുന്നത് . രസ്മികളുടെ നിറം കതിരിനൊട് സാമ്യം ചെയ്യുന്നത് മനോഹര കാവ്യാ ഭംഗിയാണ് സമ്മാനിക്കുന്നത് കൊയ്തുപാ ടത്തെ മനുഷ്യാജീ വിതവുമയ് ബന്ധിപ്പിക്കുന്ന നിമിഷങ്ങളും കവിതയുടെ പ്രത്യേകതകളാണ് ' ജീവിതം ഒരു നാടകവും അതിലെ നടന്മാർ മനുഷ്യരുമാണ് എന്ന ആശയം കവി പ്രയോഗിക്കുന്നു . കന്നിപ്പാട ത്തിലെ സുന്ദരിമരെ കവി വാഗ്മയ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു . സുന്ദരിമാരുടെ നിൽപ്പിനെ പുലര്കലാത്തെ പരമ്പരയോടു സാദൃശ്യം ചെയ്യുന്നു

    കര്ഷക സമുഹത്തിന് ഒരുപാട് വേദന കഥകൾ പറയാനുണ്ട് . നിത്യവും വിതയെറ്റി മൃത്യു കൊയ്യുന്ന പാടം .മുൻ കൊയ്ത്തിന്റെ ചാമ്പലിൽ ജനിച്ച് പുതിയ തെളിവിന്റെ ഞാർകുട്ടമാണ് കാണുന്നത്. ജനന മരണ തുടർച്ചയാണ് ഇവിടെ സൂചന നൽകുന്നത് , .വേദനയുടെ കെടും പയലിൻ മീതെ പ്രതീക്ഷയുടെ ഒരു നെല്ലിപ്പുന്തോട്ടം അവരും സ്വപ്നം കാണുന്നു..

    രോഗവും ദാരിദ്ര്യവും ജീവിതത്തിന്റെ ജീവന ഊറ്റി കുടിക്കുന്ന ചഴിയാണ് ,

    ഹാ , വിജിഗീഷു മൃത്യു വിന്നാമോ

    ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ?"

    മരണത്തെയും വിജയിക്കുന്ന കൃഷിയുടെ സന്താന പരപരമ്പര യാണ് കൊത്തും അവയുടെ പുനർ കൃഷിയും . എന്തുകൊണ്ടും മലയാളത്തിനു അഭിമാനിക്കാൻ കന്നിക്കൊയ്ത്ത് അവസരം ഒരുക്കുന്നു .

    ReplyDelete
  17. പ്രഭാതത്തിലെ സൂര്യകിരണം പുഞ്ച പാടത്തു ചിതറി കിടക്കുന്നതും അവിടെയുള്ള കൊയ്ത്തുകാരെ വർണിച്ചുകൊണ്ടുമാണ് കവിത ആരംഭിക്കുന്നത് . ആകശത്തെയും ഒരു പടമായി സങ്കല്പ്പിക്കുന്നുണ്ടിവിടെ. പോന്നുഷസ്സിന്റെ കൊയ്ത്തിൽ നിന്ന് ഊരിത്തെരിച്ച കതിരുകളായി പ്രഭാത സൂര്യ രശ്മികളെ ഭാവന ചെയ്തിരിക്കുന്നു.പാടത്തു നിരന്നു നില്ക്കുന്ന ഗ്രാമ സ്ത്രീകളുടെ വർണ്ണനയിലൂടെ അവരുടെ വസ്ത്ര ധാരണവും ചേഷ്ടകളും വരച്ചുകാണിക്കുന്ന പ്രയോഗങ്ങൾ മനോഹരമാണ് . പുഞ്ചപ്പാടത്തിനെ ഗ്രാമ ജീവിതത്തിന്റെ നാടകഭുമിയെന്നു വിശേഷിപ്പിക്കുന്നു. .

    കൊയ്യാൻ കുനിഞ്ഞു നില്ക്കുന്ന കൊയ്ത്തുകാരെ ആകശത്തെ വെള്ള മേഘനിരകളൊട് ഉപമിക്കുന്നു ജോലിയിലുള്ള വൈദഗ്ദ്യമാണ് വ്യക്തികളുടെ വലിപ്പം നിശ്ചയിക്കുന്നത് " നെല്ല് പൊന്നാണെ" . എന്ന് പറയുന്നിടത്ത് നെല്ലിന്റെ വില മാത്രമല്ല സൂചിപ്പിക്കുന്നത് നെല്ല് തന്നെയാണ് . കര്ഷകർക്ക് പൊന്ന് എന്നുകൂടിയാണ് . കൊയ്യാനറിയാത്തവരെയും നാവിട്ടലക്കുന്നവരെയും ഇവിടെ പരിഹസിക്കുന്നുണ്ട്.. ജീവിതം വിതയിടുകയും മരണം വന്ന് കൊയ്തെടുക്കുകയും ചെയ്യുന്ന വിശാലമായ പാടം. അവിടെ പുതിയ ജീവിതം വീണ്ടും തളിർക്കുന്നു. ദുഖത്തിന്റെ പായൽ മാത്രമല്ല സന്തോഷത്തിന്റെ നെല്ലിപ്പൂന്തോട്ടവും ഗ്രാമ ജീവിതത്തിലുണ്ട്. രോഗദാരിദ്ര്യങ്ങളുടെ ചാഴി നെൽച്ചെടികളെയെന്നപോലെ കർഷകരുടെ ജീവിതത്തെയും ഊറ്റിക്കുടിക്കുകയാണ്. എന്നാൽ പ്രേമപ്പഞ്ച വർണക്കിളിയും അവിടെ ചാഞ്ചാടുന്നു..

    ReplyDelete
  18. കന്നിക്കൊയ്ത്ത് എന്നാ കവിതയിൽ കൊയ്ത്ത് ഒരു ഉത്സവം പോലെ ആഘോഷിക്കുകയാണ് കവി.

    പ്രഭാതത്തിൽ തന്നെ പടത്തെത്തുന്ന കൊയ്ത്തുകാരെ വർണിച്ചുകൊണ്ടാണ് കവിത ആരംഭിക്കുന്നത് . ആകശത്തെയും ഒരു പടമായി സങ്കല്പ്പിക്കുന്നുണ്ടിവിടെ. പോന്നുഷസ്സിന്റെ കൊയ്ത്തിൽ നിന്ന് ഊരിത്തെരിച്ച കതിരുകളായി പ്രഭാത സൂര്യ രശ്മികളെ ഭാവന ചെയ്തിരിക്കുന്നു.

    . പുഞ്ചപ്പാടത്തിനെ ഗ്രാമ ജീവിതത്തിന്റെ നാടകഭുമിയെന്നു വിശേഷിപ്പിക്കുമ്പോൾ പാടം സ്റ്റേജും കൃഷിക്കാർ കഥാപാത്രങ്ങളുമായിത്തീരുന്നു.

    കൊയ്യാൻ കുനിഞ്ഞു നില്ക്കുന്ന കൊയ്ത്തുകാരെ ആകശത്തെ വെള്ള മേഘനിരകളൊട് ഉപമിക്കുമ്പോഴും ഭുമീയെയും ആകശത്തെയും ബന്ധിപ്പിക്കാനാണ്‌ കവി ശ്രമിക്കുന്നത്. മ

    ജോലിയിലുള്ള വൈദഗ്ദ്യമാണ് ഇവിടെ വ്യക്തികളുടെ വലിപ്പം നിശ്ചയിക്കുന്നത് കര്ഷകർക്ക് നെല്ല് പൊന്ന് കൂടിയാണ് . കൊയ്യാനറിയാത്തവരെയും നാവിട്ടലക്കുന്നവരെയും ഇവിടെ പരിഹസിക്കുന്നുണ്ട്. ജീവിതം വിതയിടുകയും മരണം വന്ന് കൊയ്തെടുക്കുകയും ചെയ്യുന്ന വിശാലമായ പാടം. അവിടെ പുതിയ ജീവിതം വീണ്ടും തളിർക്കുന്നു. കൊയ്തശേഷം വൈക്കോലിന്റെ അവശിഷ്ടങ്ങൾ കത്തിക്കുന്നു

    ചാരം അടുത്ത വിതയ്ക്കു വളമാകുന്നു. ചാരത്തിൽനിന്നു പുതിയ ജീവിതം തളിർക്കുന്നു .മരണത്തിൽ ഒടുങ്ങാതെ പിന്നെയും തുടരുന്ന ജീവിതം പാടത്തെ വിതയും കൊയ്ത്തും പോലെതന്നെയാണ് . ദുഖത്തിന്റെ പായലും സന്തോഷത്തിന്റെ നെല്ലിപ്പൂന്തോട്ടവും ഗ്രാമ ജീവിതത്തിലുണ്ട്.

    മൃത്യു ആകുന്ന ജീവിതം ദയ ഇല്ലാതെ മെതിച്ചെടുക്കുകയാണ് മെതിച്ചെടുത്തത്തിനു ശേഷം കുറച്ച് വിത്ത് വീണ്ടും പത്തിരട്ടിയായി വിതയ്ക്കാൻ വയ്ക്കുന്നു.

    ഹ വിജിഗീഷു മ്രുത്യുവിനാമൊ

    ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ.

    ReplyDelete
  19. "പൊന്നുഷസ്സിന്റെ കൊയ്ത്തിൽനിന്നുരി-

    ച്ചിന്നിയ കതിർ ചുറ്റും കിടക്കെ,''' എന്ന കവി ഭാവന

    മേവി കൊയ്ത്തുകാർ പുഞ്ചയിൽ, ഗ്രാമ-

    ജീവിതകഥാനാടകഭൂവിൽ.

    എന്ന് തുടങ്ങുന്ന കവിതയിൽ വൈലോപ്പിള്ളി ശ്രീധരമേനോന്റെ കന്നിക്കൊയ്ത്തിലെ വരികളാണ് പ്രഭാതത്തിൽ തന്നെ പടത്തെത്തുന്ന കൊയ്ത്തുകാരെ വർണിച്ചുകൊണ്ടാണ് കവിത ആരംഭിക്കുന്നത് . ആകശത്തെ ഒരു പാടമായി സങ്കല്പ്പിക്കുന്നു. പോന്നുഷസ്സിന്റെ കൊയ്ത്തിൽ നിന്ന് ഊരിത്തെരിച്ച കതിരുകളായി പ്രഭാത സൂര്യ രശ്മികളെവര്ന്നിക്കുന്നു. മനോഹരമായ ആശയമാണ്‌ കവിതയിൽ നിലനിൽകുന്നത്

    "തഴ്ത്തിക്കൊയ്യുവിൻ, തണ്ടുകൾ ചേറ്റിൽ

    പൂഴ്ത്തിത്തള്ളെല്ലേ, നെല്ലു പൊന്നാണേ !

    കൊയ്യാൻ കുനിഞ്ഞു നില്ക്കുന്ന കൊയ്ത്തുകാരെ ആകശത്തെ വെള്ള മേഘനിരകളൊട് ഉപമിക്കുന്നു ..

    കെട്ടിയ മുടി കച്ചയാൽ മൂടി,

    ചുറ്റിയ തുണി ചായ്ച്ചൊന്നു കുത്തി,

    വെറ്റില ചവ,ച്ചുന്മദമോളം

    വെട്ടിടുമരിവാളുകളേന്തി,

    ഒന്നിച്ചാനമ്രമെയ്യോടേ നിൽപ്പു

    കന്നിപ്പാടത്തു കൊയ്ത്തുകാർ നീളെ ,

    നൽപ്പുലർകാലപാടലവനിൽ

    ശുഭ്ര മേഘ പരമ്പരപോലെ !"

    തൊഴിലിലുള്ള വൈദഗ്ദ്യമാണ് വ്യക്തികളുടെ വലിപ്പം നിശ്ചയിക്കുന്നത്

    കർഷകരുടെ പയ്യാരങ്ങളെയാണ് തുടർന്നു വിവരിക്കുന്നത് . ഗ്രാമം പാടം പോലെ തന്നെയാണ്. ജീവിതം വിതയിടുകയും മരണം വന്ന് കൊയ്തെടുക്കുകയും ചെയ്യുന്ന വിശാലമായ പാടം.

    നാളയെ ക്കുറി ച്ചുള്ള ശുഭ പ്രതീക്ഷയാണ് മരണത്തിനു ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്താൻ കഴിയില്ല .

    ഹാ , വിജിഗീഷു മൃത്യു വിന്നാമോ

    ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ?". എന്നാ വരികളോടെ കവിത അതിന്റെ പാരമ്യതയിൽ എത്തി

    ReplyDelete
  20. വൈലോപ്പിള്ളിയുടെ കന്നികൊയ്തത് , ശ്രീരേഖ , കുടിയൊഴിക്കൽ ,തുടങ്ങിയ നിരവധി കൃതികൾ മലയാളത്തിലെ ശ്രദ്ധേയ കവിതകളാണ് അതിൽ കന്നിക്കൊയ്ത്ത് ആദ്യ കൃതിയാണ്

    പുലര്കാല ഉഷസിന്റെ രശ്മികൾ ചിന്നിച്ചിതറി കിടക്കുന്നത് പോലയാണു കതിരുകൾ ചിന്നിച്ചിതറി കിടക്കുന്നത്.കൊയ്തുപാ ടത്തെ മനുഷ്യാജീ വിതവുമയ് ബന്ധിപ്പിക്കുന്ന അപൂർവ്വ നിമിഷങ്ങളും കവിതയുടെ പ്രത്യേകതകളാണ് . കന്നിപ്പാടത്തിലെ കർഷകസുന്ദരിമരെ കവി വാഗ്മയ ചിത്രത്തിലൂടെ അവ്ത്രരിപ്പിക്കുന്നു .നെൽപ്പാ ടങ്ങൾ സാധാരണ കാണാറുള്ള സംസാരങ്ങൾ കന്നിക്കൊയ്ത്തിലും കാണാൻ സാധിക്കും.

    . നിത്യവും വിതയെറ്റി മൃത്യു കൊയ്യുന്ന പാടമാണ് ജീവിതപാടംഅവിടെ കൊയ്ത്ത് മെതി എല്ലാം പ്രതീകാത്മകമാണ് ,,,

    ഹാ , വിജിഗീഷു മൃത്യു വിന്നാമോ

    ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ?"

    എന്ന ചിന്താ ശകലത്തോടെ കവിത അവസാനിക്കുന്നു

    ReplyDelete
  21. അനാമിക. എം. ജി, 9.59,, ഒക്ടോബർ 8
    വൈലോപ്പിള്ളി കവിതകളിൽ നിറഞ്ഞുനിൽക്കുന്നത് ഭാവനയുടെ ലോകമല്ല ;ജീവിതത്തിന്റ പച്ചനിമിഷങ്ങളാണ്. കൊയ്ത്തുപാടം കവിക്കു നൽകുന്ന ജീവിതപാഠമാണ് ഈ കവിതയിൽ ആവിഷ്കരിക്കുന്നത്

    ReplyDelete