Renowned Malayalam author M.T. Vasudevan Nair honoured with Kendra Sahitya Akademi Fellowship for his contribution in literature. While young author’s award went to author P.V. Shajikumar and children’s literature award went to Sumangala. M.T. shares the fellowship with the renowned Oriya author Sitakant Mahapatra. M.T., who turned 80 years this July, has penned many books which include Randaamoozham, Asuravithu, Kaalam, Naalukettuand Manju among others. Sumangala bestowed the children’s book award for her contribution in the field of literature. Shajikumar’s short story Vellaripadam by DC Books made him the winner of young author award.
മലയാള സാഹിത്യത്തിലെ കാരണവര്‍ എം ടി വാസുദേവന്‍ നായര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്. സാഹിത്യരംഗത്ത് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരം. യുവസാഹിത്യകാരന്മാര്‍ക്കായി അക്കാദമി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് പി വി ഷാജികുമാര്‍ അര്‍ഹനായപ്പോള്‍ സുമംഗലയ്ക്ക് ബാലസാഹിത്യ പുരസ്‌ക്കാരം ലഭിച്ചു.
സാഹിത്യ ലോകത്ത് ചിരപ്രതിഷ്ഠ നേടിയവര്‍ക്കായി അക്കാദമി നല്‍കുന്ന പരമോന്നത പുരസ്‌കാരമാണ് ഫെല്ലോഷിപ്. ഒറിയ സാഹിത്യകാരന്‍ സീതകാന്ത് മഹാപാത്രയ്‌ക്കൊപ്പമാണ് എംടി പുരസ്‌കാരത്തിന് അര്‍ഹനായത്. കഴിഞ്ഞ ജൂലൈയില്‍ എമ്പത് തികഞ്ഞ എം ടി വാസുദേവന്‍ നായര്‍ രണ്ടാമൂഴം,അസുരവിത്ത്, കാലം,നാലുകെട്ട് ,മഞ്ഞ് തുടങ്ങിയ കൃതികളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ സാഹിത്യകാരനാണ്. ജ്ഞാനപീഠവും പ്രത്മഭൂഷനും ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയ എംടിയുടെ സാഹിത്യ തപസ്യയ്ക്ക് കൂടുതല്‍ തിളക്കമേകുന്നതാണ് അക്കാദമിയുടെ ഫെലേഷിപ്പ്.
ബാലസാഹിത്യ രംഗത്ത് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് സുമംഗലക്ക് (ലീല നമ്പൂതിരിപ്പാട്) അവാര്‍ഡ്. ഇന്ത്യയിലെ 23 ഭാഷകളിലായി 35 വസയിന് താഴെയുള്ള ഓരോ യുവ എഴൂത്തുകാര്‍ക്കായി അക്കാദമി ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് മാധ്യമ പ്രവര്‍ത്തകനും ചെറുകഥാകൃത്തുമായ പി വി ഷാജികുമാറിന് ലഭിച്ചത്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച വെള്ളരിപ്പാടം എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്‌കാരം. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സുമംഗലയ്ക്ക് പുറമേ അനിതാ നായര്‍ക്കും ബാലസാഹിത്യ പുരസ്‌കാരം ലഭിച്ചു. ഇംഗ്ലീഷ് വിഭാഗത്തിലാണ് അനിതാ നായര്‍ക്ക് പുരസ്‌കാരം.
1983 മെയ് 21 ന് കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈയിലാണ് പി വി ഷാജികുമാര്‍ ജനിച്ചത്. കാസര്‍ഗോഡ് എഞ്ചിനിയറിംഗ് കോളേജില്‍ നിന്ന് എംസിഎ ബിരുദം കരസ്ഥമാക്കി. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ജനം, വെള്ളരിപ്പാടം, കിടപ്പറസമരം എന്നിവയാണ് പ്രധാന പുസ്തകങ്ങള്‍ .കണ്ണൂര്‍ സര്‍വ്വകവലാശാല കഥാപുരസ്‌കാരം , മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ കലാലയ കഥാ അവാര്‍ഡ്, രാജലക്ഷ്മി കഥാ അവാര്‍ഡ്, പൂന്താനം കഥാസമ്മാനം, മലയാളം കഥാപുരസ്‌കാരം, ടി.എസ് തിരുമുമ്പ് ഫൗണ്ടേഷന്‍ അവാര്‍ഡ്, തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
1934 മെയ് 16ന് പാലക്കാടു ജില്ലയിലെ വെള്ളിനേഴി ഒളപ്പമണ്ണ മനയ്ക്കലാണ് മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരിയായ സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട് ജനിച്ചത്. പിതാവ് പണ്ഡിതനും കവിയുമായിരുന്ന ഒ എം സി നാരായണന്‍ നമ്പൂതിരിപ്പാടും മാതാവ് ഉമാ അന്തര്‍ജ്ജനവുമായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം അച്ഛന്റെ കീഴില്‍ സംസ്‌കൃതവും ഇംഗ്ലീഷും പഠിച്ചു.
ചെറുകഥകള്‍ക്കും നോവലുകള്‍ക്കും പുറമെ കുട്ടികള്‍ക്കുവേണ്ടി അന്‍പതോളം കഥകളും ലഘുനോവലുകളും രചിച്ചു. സ്മിത്‌സോണിയന്‍ ഇന്‍സ്റ്റിറ്റിയൂട്ടിനു വേണ്ടി ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തു.പഞ്ചതന്ത്രം (പുനരാഖ്യാനം) ,തത്ത പറഞ്ഞ കഥകള്‍ (ശുകസപ്തതിയുടെ പുനരാഖ്യാനം), കുറിഞ്ഞിയും കൂട്ടുകാരും, തങ്കക്കിങ്ങിണി ,മഞ്ചാടിക്കുരു, മിഠായിപ്പൊതി,കുടമണികള്‍, മുത്തുസഞ്ചി, നടന്നു തീരാത്ത വഴികള്‍ ,കടമകള്‍ ,ചതുരംഗം ,ത്രയ്യംബകം, അക്ഷഹൃദയം , നുണക്കുഴികള്‍ , കേരളകലാമണ്ഡലം തുടങ്ങിയവയാണ് പ്രധാന കൃതികള്‍ .
വിവര്‍ത്തനത്തിനുള്ള 2012ലെ അക്കാദമി പുരസ്‌കാരങ്ങള്‍ എഴുത്തുകാരന്‍ ആനന്ദിനും പരിഭാഷകന്‍ കെകെ നായര്‍ക്കും സമ്മാനിച്ചു. മഹാശ്വേതാ ദേവിയുടെ കവിബന്ധ്യാഖാട്ടിയുടെ ജീവിതവും മരണവും എന്ന ബംഗാളി നോവലിന്റെ വിവര്‍ത്തനത്തിനാണ് ആനന്ദിന് പുരസ്‌കാരം. തകഴിയുടെ കയറിന്റെ കന്നഡ പരിഭാഷയ്ക്കാണ് കെകെ നായര്‍ക്ക് പുരസ്‌കാരം ലഭിച്ചത്.
No comments:
Post a Comment